Flash News

തിത്‌ലി ചുഴലിക്കൊടുങ്കാറ്റ്: വൈദ്യുതി പ്രതിസന്ധി ഇന്നും

തിത്‌ലി ചുഴലിക്കൊടുങ്കാറ്റ്: വൈദ്യുതി പ്രതിസന്ധി ഇന്നും
X


തിരുവനന്തപുരം : ഒഡീഷ, ആന്ധ്രാ, എന്നീ സംസ്ഥാനങ്ങളിലെ തീര പ്രദേശങ്ങളിലുണ്ടായ തിത് ലി ചുഴലിക്കൊടുങ്കാറ്റിനെത്തുടര്‍ന്നുണ്ടായ വൈദ്യുതി പ്രതിസന്ധി ഇന്നും തുടരുന്നു. സംസ്ഥാനത്തെ വൈദ്യുതി വിതരണത്തില്‍ ഇന്ന് (12/10/2018) വൈകുന്നേരം 6 മുതല്‍ 11 മണി വരെയുള്ള സമയങ്ങളില്‍ അര മണിക്കൂര്‍ സമയത്തില്‍ കുറയാതെയുള്ള വൈദ്യുതി നിയന്ത്രണം അത്യാവശ്യമായി വരികയാണെന്ന് കെ എസ് ഇ ബി അറിയിച്ചു.
കൊടുങ്കാറ്റിനെത്തുടര്‍ന്ന് തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലേയ്ക്ക് വൈദ്യുതി എത്തിക്കുന്ന നിരവധി അന്തര്‍ സംസ്ഥാന പ്രസരണ ലൈനുകള്‍ തകരാറിലായിരുന്നു. തകരാറുകള്‍ പരിഹരിച്ച് ലൈനുകള്‍ പ്രസരണ യോഗ്യമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും തുടരുകയാണ്.
താല്‍ച്ചര്‍ കോളാര്‍ 500 കെ.വി ഡി.സി ലൈനും അങ്കൂള്‍ ശ്രീകാകുളം 765 കെ.വി ലൈനുമാണ് പ്രധാനമായും തകര്‍ന്നത്.
ഇക്കാരണങ്ങള്‍ മൂലം കേരളത്തിലേയ്ക്ക് അന്യ സംസ്ഥാനങ്ങളില്‍ നിന്നും ലഭ്യമാകുന്ന വൈദ്യുതിയില്‍ ഏകദേശം 800 മെഗാവാട്ടിന്റെ കുറവ് അനുഭവപ്പെടുന്നുണ്ട്.
സര്‍ക്കാര്‍ മെഡിക്കല്‍കോളേജുകള്‍, ജില്ലാ ആശുപത്രികള്‍, വാട്ടര്‍ അതോറിറ്റിയുടെ പ്രധാന പമ്പ് ഹൗസുകള്‍ എന്നിവയെ നിയന്ത്രണത്തില്‍നിന്നും ഒഴിവാക്കാന്‍ ശ്രമിക്കുന്നുണ്ട്. ഇതോടൊപ്പം പുറത്തുനിന്ന് കൂടുതല്‍ വൈദ്യുതി എത്തിക്കാനുള്ള ശ്രമവും തുടരുകയാണ്.
Next Story

RELATED STORIES

Share it