Pravasi

യുഎഇയില്‍ നിന്നും നാട്ടിലേക്ക് വരുന്നവര്‍ക്ക് കൊവിഡ് നെഗറ്റീവ് ഫലം നിര്‍ബന്ധം

അബുദാബി, ഷാര്‍ജാ വിമാനത്താവളങ്ങളില്‍ നിന്നും യാത്രചെയ്യുന്നവര്‍ക്കാണ് ഇത് നിര്‍ബന്ധമാക്കിയിരിക്കുന്നത്.

യുഎഇയില്‍ നിന്നും നാട്ടിലേക്ക് വരുന്നവര്‍ക്ക് കൊവിഡ് നെഗറ്റീവ് ഫലം നിര്‍ബന്ധം
X

അബുദാബി: ആ​ഗസ്ത് 21 മുതല്‍ നാട്ടിലേക്ക് മടങ്ങുന്നവര്‍ക്ക് കൊവിഡ് 19 പിസിആര്‍ പരിശോധനാ നെഗറ്റീവ് ഫലം നിര്‍ബന്ധമാക്കിയതായി എയര്‍ ഇന്ത്യാ എക്‌സ്പ്രസ് അറിയിച്ചു. അബുദാബി, ഷാര്‍ജാ വിമാനത്താവളങ്ങളില്‍ നിന്നും യാത്രചെയ്യുന്നവര്‍ക്കാണ് ഇത് നിര്‍ബന്ധമാക്കിയിരിക്കുന്നത്.

അബുദാബിയില്‍ നിന്നും യാത്രതിരിക്കുന്നവര്‍ക്ക് 96 മണിക്കൂറിനുള്ളില്‍ ലഭിച്ചതാവണം ഫലം. ഷാര്‍ജയില്‍ നിന്നും യാത്രതിരിക്കുന്നവര്‍ക്ക് 48 മണിക്കൂറിനുള്ളില്‍ ലഭിച്ച പരിശോധനാഫലം നിര്‍ബന്ധമാണ്.

ദുബായിലേക്ക് തിരിച്ചുവരുന്നവര്‍ ജനറല്‍ ഡയറക്ട്രേറ്റ് ഓഫ് റസിഡന്‍സി ആന്റ് ഫോറിനേഴ്‌സ് അഫയേഴ്സ് ദുബയ് വെബ്സൈറ്റില്‍ 'എന്‍ട്രി പെര്‍മിറ്റിനു' അപേക്ഷിക്കണം. അംഗീകൃത കേന്ദ്രത്തില്‍ നിന്നുള്ള കൊവിഡ് പിസിആര്‍ നെഗറ്റീവ് പരിശോധനാ ഫലത്തിന്റെ സര്‍ട്ടിഫിക്കറ്റ് കരുതണം. 'കൊവിഡ് 19 ഡിഎക്‌സ്ബി സ്മാര്‍ട്ട് ആപ്പ്' ഉണ്ടായിരിക്കണം. നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൈവശമുള്ളവര്‍ക്ക് നിര്‍ബന്ധിത 14 ദിവസ ക്വാറന്റൈന്‍ ആവശ്യമില്ല.

Next Story

RELATED STORIES

Share it