Gulf

ദുബയില്‍ 1129 കിലോ കൊക്കൈന്‍ പിടികൂടി

ഈ വര്‍ഷം ആദ്യ പകുതിയില്‍ ദുബയിലെ വിമാനത്താവളങ്ങളില്‍ നിന്നായി 1129 കിലോ കൊക്കൈന്‍ എന്ന വിഭാഗത്തില്‍ പെട്ട മയക്ക് മരുന്ന് പിടികൂടിയതായി ദുബയ് കസ്റ്റംസ് അധികൃതര്‍ അറിയിച്ചു.

ദുബയ്: ഈ വര്‍ഷം ആദ്യ പകുതിയില്‍ ദുബയിലെ വിമാനത്താവളങ്ങളില്‍ നിന്നായി 1129 കിലോ കൊക്കൈന്‍ എന്ന വിഭാഗത്തില്‍ പെട്ട മയക്ക് മരുന്ന് പിടികൂടിയതായി ദുബയ് കസ്റ്റംസ് അധികൃതര്‍ അറിയിച്ചു. നിരോധിച്ച 16,800 ഇ സിഗരറ്റുകളും പിടിച്ചെടുത്തിട്ടുണ്ട്. കൂടാതെ 554 ട്രെമഡോള്‍ എന്ന മയക്ക് മരുന്ന് ഗുളികളും 199 ഗ്രാം കഞ്ചാവും പിടിച്ചെടുത്തിട്ടുണ്ടെന്ന് ദുബയ് കസ്റ്റംസ് ഡയറക്ടര്‍ ജനറല്‍ അഹമ്മദ് മഹ്ബൂബ് മുസാബിഹ് അറിയിച്ചു. ഇക്കാലയളവില്‍ 89,000 വിമാനങ്ങളിലായി വന്നിറങ്ങിയ 118 ലക്ഷം യാത്രക്കാരുടെ 210 ബാഗുകളാണ് കസ്റ്റംസ് അധികൃതര്‍ പരിശോധനക്ക് വിധേയമാക്കിയത്. ഹജ്ജ്, വേനലവധി തുടങ്ങിയ തിരക്ക് പിടിച്ച സമയങ്ങളില്‍ ഒരു താമസവും നേരിടാതെയാണ് ഇത്രയധികം ലഗേജുകള്‍ പരിശോധന നടത്തുന്നത്. അനധികൃത സാധനങ്ങള്‍ കടത്തിയതിന് 928 പേരെ പിടികൂടുകയും 770 ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്.

Next Story

RELATED STORIES

Share it