Gulf

പൊതുമാപ്പ്, ലോക്ക് ഡൗണ്‍; ശ്രദ്ധേയമായ പ്രവര്‍ത്തനവുമായി ഇന്ത്യന്‍ സോഷ്യല്‍ ഫോറം

മഹ്ബൂല, ഫഹാഹീല്‍, ഹവല്ലി, ഫര്‍വാനിയ, അബ്ബാസിയ മേഖലയില്‍ ഫോറത്തിന്റെ ബ്രാഞ്ച് കമ്മിറ്റികളുടെ കീഴില്‍ തിരഞ്ഞെടുത്ത വളണ്ടിയര്‍മാരാണു സഹായങ്ങളെത്തിച്ച് നല്‍കുന്നത്.

പൊതുമാപ്പ്, ലോക്ക് ഡൗണ്‍; ശ്രദ്ധേയമായ പ്രവര്‍ത്തനവുമായി ഇന്ത്യന്‍ സോഷ്യല്‍ ഫോറം
X

കുവൈത്ത്: രാജ്യത്ത് കൊവിഡ്- 19 ബാധിതരുടെ എണ്ണം ദിനംപ്രതി വര്‍ധിച്ചുവരുകയും കര്‍ഫ്യൂ ശക്തമാക്കുകയും ചെയ്തതോടെ ലേബര്‍ ക്യാംപുകളിലും റൂമുകളിലും കഴിയുന്ന ഭക്ഷണത്തിനും മരുന്നിനും മറ്റും ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ക്കും പൊതുമാപ്പില്‍ രജിസ്ട്രേഷന്‍ ചെയ്യുന്നവര്‍ക്കും ഇന്ത്യന്‍ സോഷ്യല്‍ ഫോറത്തിന്റെ ഇടപെടല്‍ ആശ്വാസമാവുന്നു. മഹ്ബൂല, ഫഹാഹീല്‍, ഹവല്ലി, ഫര്‍വാനിയ, അബ്ബാസിയ മേഖലയില്‍ ഫോറത്തിന്റെ ബ്രാഞ്ച് കമ്മിറ്റികളുടെ കീഴില്‍ തിരഞ്ഞെടുത്ത വളണ്ടിയര്‍മാരാണു സഹായങ്ങളെത്തിച്ച് നല്‍കുന്നത്.


പൊതുമാപ്പ് രജിസ്ട്രേഷന്‍ സെന്ററുകളില്‍ എംബസി തിരഞ്ഞെടുത്ത വളണ്ടിയര്‍മായ കിഫയത്തുല്ല, ശംസുദ്ദീന്‍, അബ്ദുല്‍ഖാദര്‍, ഫൈസല്‍ അത്തോളി ഷാനവാസ് ചൂണ്ട, മന്‍സൂര്‍ തിരൂര്‍, ശരീഫ് മുറ്റിച്ചൂര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. പ്രതികൂലകാലാവസ്ഥയില്‍ നീണ്ട ക്യൂവില്‍ നില്‍ക്കുന്നവര്‍ക്ക് സൗജന്യമായി കുടിവെള്ളവും അവര്‍ക്ക് വേണ്ട എല്ലാ നിര്‍ദേശങ്ങളും നല്‍കാനായി സോഷ്യല്‍ ഫോറം അംഗങ്ങളും സജീവമായി രംഗത്തുണ്ട്. ഹിന്ദി, ഉറുദു, തെലുങ്ക്, കന്നഡ, തമിഴ്, മലയാളം, ഇംഗ്ലീഷ് എന്നീ ഭാഷകളിലാണ് ഹെല്‍പ്പ് ഡെസ്‌കുകള്‍ ക്രമീകരിച്ചിട്ടുള്ളത്.


ലോക്ക് ഡൗണ്‍ മേഖലയില്‍ ഭക്ഷ്യവസ്തുക്കള്‍ ലഭിക്കാതെ കഷ്ടപ്പെടുന്നവര്‍ക്കും മാനസികസംഘര്‍ഷം അനുഭവിക്കുന്നവര്‍ക്കും ബന്ധപ്പെടുന്നതിന് ഹെല്‍പ്പ് ലൈനും, കൗണ്‍സിലിങ് ടീമിനെയും സജ്ജമാക്കിയിട്ടുണ്ടെന്നു ഇന്ത്യന്‍ സോഷ്യല്‍ ഫോറം സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് മുസ്തഫാ മുളയങ്കാവ് അറിയിച്ചു. കൂടാതെ നാട്ടിലുള്ള പ്രവാസികളുടെ കുടുംബങ്ങളെ സഹായിക്കാന്‍ പ്രത്യേക ഹെല്‍പ്പ് ഡെസ്‌ക്കും പ്രവര്‍ത്തിക്കുന്നുണ്ട്. ഇന്ത്യക്കാര്‍ ഏറ്റവും കൂടുതല്‍ താമസിക്കുന്ന മഹ്ബൂല, അബ്ബാസിയ മേഖലയില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച ആദ്യഘത്തില്‍തന്നെ ദുരിതമനുഭവിക്കുന്നവര്‍ക്ക് അരി, ആട്ട, ഓയില്‍, പഞ്ചസാര, തേയില, പരിപ്പ്, പയര്‍, ഉള്ളി, കടല, ചിക്കന്‍ തുടങ്ങിയ ഭക്ഷ്യധാന്യങ്ങള്‍ അടങ്ങിയ കിറ്റുകള്‍ എത്തിച്ചുനല്‍കി.

ഫഹീല്‍ മഹ്ബൂല മേഖലയില്‍ ജംഷിക്ക്, ഖലീല്‍, നൗഷാദ്, അഷ്‌റഫ്, സുധീര്‍, അബ്ദുസലാം എന്നിവരും ജഹ്‌റ ഫര്‍വാനിയ അബ്ബാസിയ മേഖലയില്‍ സ്റ്റേറ്റ് വൈസ് പ്രസിഡന്റ് അസ്ലം വടകര, നൗഫല്‍, റെജി, ശിഹാബ്, മഷൂദ്, സലീം, ഹബീബ് എന്നിവരും ഹവല്ലി സാല്‍മിയ സിറ്റി മേഖലയില്‍ സുധീര്‍, സനോഫാര്‍, അന്‍വര്‍എന്നിവരും നേതൃത്വം നല്‍കി. കുവൈത്തിലെ വിവിധ മേഖലയില്‍ പ്രയാസപ്പെടുന്നവരെ കണ്ടെത്താനും വിവരങ്ങള്‍ ശേഖരിക്കാനും വളണ്ടിയര്‍മാര്‍ക്ക് സോഷ്യല്‍ ഫോറം സെന്‍ട്രല്‍ കമ്മിറ്റി നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.

Next Story

RELATED STORIES

Share it