Gulf

സി കെ ചന്ദ്രപ്പന്‍ സ്മൃതി പുരസ്‌കാരം അരുണ്‍ രാഘവന്

സി കെ ചന്ദ്രപ്പന്‍ സ്മൃതി പുരസ്‌കാരം അരുണ്‍ രാഘവന്
X

ദുബയ്: 2021 ലെ സി കെ ചന്ദ്രപ്പന്‍ സ്മൃതി പുരസ്‌കാരത്തിന് മാധ്യമപ്രവര്‍ത്തകന്‍ അരുണ്‍ രാഘവന്‍ അര്‍ഹനായി. മാധ്യമപ്രവര്‍ത്തകനായ രമേഷ് പയ്യന്നൂര്‍ നേതൃത്വം നല്‍കുന്ന ജൂറിയാണ് 2021 ലെ അവാര്‍ഡ് നിര്‍ണയം നടത്തിയത്. യുവകലാസാഹിതി വെബ്‌സൈറ്റില്‍ കൂടി ലഭിച്ച പൊതുജന നോമിനേഷനുകള്‍ കൂടി പരിഗണിച്ചാണ് അവാര്‍ഡ് നിശ്ചയിച്ചത്. 2021 ദിര്‍ഹവും ശില്‍പവും അടങ്ങിയതാണ് അവാര്‍ഡ്. ജൂറി അംഗങ്ങളായ ജലീല്‍ പട്ടാമ്പി, ബിജു ശങ്കര്‍, നമിത സൂബീര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ജൂറി ചെയര്‍മാന്‍ രമേശ് പയ്യന്നൂരാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്.

ഏപ്രില്‍ 23 ന് കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടക്കുന്ന ചടങ്ങില്‍ സ്മൃതി പുരസ്‌കാരം നല്‍കും. ചടങ്ങ് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ ടി കെ വിനോദന്‍ സി കെ ചന്ദ്രപ്പന്‍ അനുസ്മരണ പ്രഭാഷണം നടത്തും. മികച്ച പാര്‍ലമെന്റേറിയനും ഗോവന്‍ വിമോചനസമര പോരാളിയുമായിരുന്ന സി കെ ചന്ദ്രപ്പന്റെ സമാനതകളില്ലാത്ത സമരോജ്വലസ്മൃതികള്‍ എല്ലാകാലത്തും നിലനിര്‍ത്താനാണ് യുവകലാസാഹിതി യുഎഇയുടെ ഷാര്‍ജ ഘടകം എല്ലാ വര്‍ഷവും സി കെ ചന്ദ്രപ്പന്‍ അവാര്‍ഡ് നല്‍കിവരുന്നതെന്ന് സംഘാടകര്‍ അറിയിച്ചു.

മാധ്യമപ്രവര്‍ത്തനത്തില്‍നിന്നും മനുഷ്യത്വത്തിന്റെ അംശങ്ങള്‍ ചോര്‍ന്നുപോവുന്നോ എന്ന് സംശയിക്കുന്ന ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. എന്നാല്‍, പ്രവാസികളുടെ ദുഃഖങ്ങളും പ്രയാസങ്ങളും ചെറിയ സന്തോഷങ്ങളും ഒക്കെ പ്രതിഫലിപ്പിക്കുന്ന തിളക്കമുള്ള ഒരു കണ്ണാടിയാണ് ഏഷ്യാനെറ്റിന്റെ ഗള്‍ഫ് ബ്യൂറോയിലെ മാധ്യമപ്രവര്‍ത്തകന്‍ അരുണ്‍ രാഘവന്‍. ഒരിക്കലും ജനങ്ങള്‍ അറിയാതെ പോവുമായിരുന്ന പ്രവാസികളുടെ അനവധി ജീവല്‍ പ്രശ്‌നങ്ങള്‍ വാര്‍ത്തയാക്കാനും സുമനസ്സുകളുടെയും സര്‍ക്കാരുകളുടെയും സമയോചിതമായ ഇടപെടലിന് നാന്ദിയാവാനും അരുണ്‍ എന്ന മാധ്യമപ്രവര്‍ത്തകന് കഴിഞ്ഞിട്ടുണ്ട്.

Next Story

RELATED STORIES

Share it