- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വിസാ കാലാവധി കഴിഞ്ഞവര്‍ക്കും സൗജന്യ കൊവിഡ് വാക്‌സിനുമായി അബൂദബി
അബൂദബി: വിസാ കാലാവധി കഴിഞ്ഞവര്‍ക്കും അടിയന്തര ഘട്ടങ്ങളില്‍ സൗജന്യമായി കൊവിഡ് വാക്‌സിന്‍ ലഭ്യമാക്കുമെന്ന് അബൂദബി ദേശീയ ദുരന്തനിവാരണ സമിതിയുടെ തീരുമാനം. കാലാവധി കഴിഞ്ഞ എന്‍ട്രി വിസക്കാര്‍ക്കും ആനുകൂല്യം ലഭിക്കും. വിസിറ്റ് വിസയിലുള്ളവര്‍ക്ക് അബൂദബിയില്‍ 15 മുതല്‍ നിലവില്‍ വരുന്ന ഗ്രീന്‍പാസ് പ്രോട്ടോകോള്‍ ബാധകമാണെന്ന് അധികൃതര്‍ അറിയിച്ചു. തിരിച്ചറിയല്‍ രേഖകള്‍ കാലാവധി പിന്നിട്ടാലും അബൂദബിയിലുള്ളവര്‍ക്ക് സൗജന്യ കൊവിഡ് വാക്‌സിന്‍ നല്‍കാനാണ് തീരുമാനിച്ചത്. റെസിഡന്‍സ് വിസ കാലാവധി കഴിഞ്ഞവര്‍ക്കും എന്‍ട്രി പെര്‍മിറ്റിന്റെ കാലാവധി കഴിഞ്ഞവര്‍ക്കും ഏതെങ്കിലും തിരിച്ചറിയല്‍ രേഖകളുടെ അടിസ്ഥാനത്തില്‍ സൗജന്യമായി കൊവിഡ് വാക്‌സിന്‍ ലഭിക്കാനായി വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ രജിസ്റ്റര്‍ ചെയ്യാം. അടിയന്തര സാഹചര്യങ്ങളില്‍ ഇത്തരക്കാരുടെ ആരോഗ്യവും സുരക്ഷയും കണക്കിലെടുത്താണ് നടപടിയെന്നും അധികൃതര്‍ അറിയിച്ചു.
ഗ്രീന്‍പാസ് പ്രോട്ടോകോള്‍ ബാധകമായതിനാല്‍ സന്ദര്‍ശകരായി എത്തുന്നവര്‍ക്കും വിസയിലെ യുഐഡി നമ്പര്‍ ഉപയോഗിച്ച് അല്‍ഹൊസന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യാം. മാതൃരാജ്യത്ത് വാക്‌സിനേഷന്‍ പൂര്‍ത്തിയായവര്‍ക്ക് സ്മാര്‍ട്ട് ഫോണുകളില്‍ അക്കാര്യം തെളിയിക്കുന്ന ഇലക്ട്രോണിക് സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കാം. ചൈനയില്‍ നിന്ന് സന്ദര്‍ശക വിസയിലെത്തുന്നവര്‍ക്ക് യുഎഇ സൗജന്യമായി കൊവിഡ് വാക്‌സിന്‍ നല്‍കുന്നുണ്ട്. ഇന്ത്യക്കാരടക്കം മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശക വിസക്കാര്‍ക്ക് നിലവില്‍ വാക്‌സിന്‍ നല്‍കുന്നില്ല. എന്നാല്‍, നേരത്തേ യു എ ഇയില്‍ വാക്‌സിനെടുക്കാന്‍ അവസരം ലഭിച്ച സന്ദര്‍ശക വിസക്കാര്‍ യുഐഡി വെച്ച് രജിസ്റ്റര്‍ ചെയ്താല്‍ അല്‍ഹൊസന്‍ ആപ്പില്‍ പച്ചനിറം ലഭിക്കും.
COVID-19: Abu Dhabi to provide free vaccination to all those with expired residency and entry visas
RELATED STORIES
ഇരിട്ടി സൈനുദ്ദീന്‍ വധം: പരോളിലിറങ്ങിയ സിപിഎം പ്രവര്ത്തകന്...
22 Dec 2024 9:01 AM GMTപനിബാധിച്ച് കുവൈത്തില്‍ ചികില്‍സയിലായിരുന്ന യുവതി മരിച്ചു
22 Dec 2024 8:29 AM GMTസംഘപരിവാര്‍ പരിപാടി ഉദ്ഘാടനം ചെയ്യാന്‍ കേരള ഹൈക്കോടതി സിറ്റിങ് ജഡ്ജി
22 Dec 2024 7:36 AM GMTപാലക്കാട് വിദ്യാര്‍ഥികളുടെ ക്രിസ്മസ് ആഘോഷം തടഞ്ഞ മൂന്ന് വിശ്വഹിന്ദു...
22 Dec 2024 7:29 AM GMTബംഗ്ലാദേശില്‍ നിന്നുള്ള മുസ്ലിം പൗരന്മാര്ക്ക് ചികില്‍സ...
22 Dec 2024 6:52 AM GMTഅമ്മുസജീവിന്റെ തലയോട്ടിയും വാരിയെല്ലുകളും പൊട്ടിയെന്ന്...
22 Dec 2024 6:33 AM GMT