Gulf

ഒമാനില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തില്ലെന്ന് ആരോഗ്യ മന്ത്രി

ഒമാനില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തില്ലെന്ന് ആരോഗ്യ മന്ത്രി
X

മസ്‌കത്ത്: ജനിതക മാറ്റം സംഭവിച്ച കൊവിഡ് വൈറസ് റിപോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ അതിര്‍ത്തികള്‍ അടച്ചെങ്കിലും ഒമാനില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തില്ലെന്ന് ആരോഗ്യ മന്ത്രി. ഈ മാസം 27 മുതല്‍ രാജ്യത്ത് കൊവിഡ് വാക്‌സിന്‍ വിതരണം ചെയ്യുമെന്നും അധികൃതര്‍ വ്യക്തമാക്കി.

വൈറസിന്റെ പുതിയ മാറ്റം കൂടുതല്‍ അപകടകാരിയാണെന്ന സൂചനയില്ലെന്ന് ഒമാന്‍ ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അല്‍ സൗദി അറിയിച്ചു. നിലവിലെ സാഹചര്യങ്ങള്‍ നിരീക്ഷിച്ചുവരികയാണ്. അതിര്‍ത്തികള്‍ അടച്ചെങ്കിലും ഒമാനില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തില്ല. ഭാവിയില്‍ ഏതെങ്കിലും തലത്തില്‍ അടച്ചിടല്‍ നടപടികള്‍ക്ക് സുപ്രിം കമ്മിറ്റി തീരുമാനമെടുത്താല്‍ ഇത് രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ മാത്രമാകുമെന്നും മന്ത്രി ഒമാന്‍ ടി.വിക്ക് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു.




Next Story

RELATED STORIES

Share it