Gulf

ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനം; ജിദ്ദ കേരള പൗരാവലി ചിത്ര രചന മത്സരം സംഘടിപ്പിക്കുന്നു

ജേതാക്കള്‍ക്ക് പുരസ്‌കാരങ്ങളും സമ്മാനിക്കും

ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനം; ജിദ്ദ കേരള പൗരാവലി ചിത്ര രചന മത്സരം സംഘടിപ്പിക്കുന്നു
X

ജിദ്ദ: എഴുപത്തി ആറാമത് ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ജിദ്ദ കേരള പൗരാവലി ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കായി ചിത്ര രചന മത്സരം സംഘടിപ്പിക്കുന്നു. 'കളേഴ്‌സ് ഓഫ് പാട്രിയോട്ടിസം' (ദേശസ്‌നേഹത്തിന്റെ വര്‍ണ്ണങ്ങള്‍) എന്ന പേരില്‍ നടത്തപ്പെടുന്ന പരിപാടിയില്‍ വിവിധ കാറ്റഗറികളിലായി ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് മല്‍ത്സരിക്കാന്‍ അവസരമൊരുക്കും. ഇന്ത്യയിലെ വിവിധ സംസ്‌കാരങ്ങള്‍ ദേശസ്‌നേഹത്തെ എങ്ങിനെ പ്രകടമാക്കുന്നു എന്നതായിരിക്കും മുഖ്യ പ്രമേയം. ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലൂടെ സംഘടിപ്പിക്കുന്ന പരിപാടിയില്‍ പങ്കെടുക്കുന്ന എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും പ്രത്യേകം സംഘടിപ്പിക്കുന്ന പൊതു പരിപാടിയില്‍ വെച്ച് ജിദ്ദ കേരള പൗരാവലി പ്രശംസാപത്രം നല്‍കും. ജേതാക്കള്‍ക്ക് പുരസ്‌കാരങ്ങളും സമ്മാനിക്കും

കെ ജി 1 മുതല്‍ ക്ലാസ് 1 , ക്ലാസ് 2 മുതല്‍ ക്ലാസ് 5, ക്ലാസ് 6 മുതല്‍ ക്ലാസ് 8, ക്ലാസ് 9 മുതല്‍ ക്ലാസ് 12 എന്നീ നാല് വിഭാഗങ്ങളായിട്ടാണ് മത്സരങ്ങള്‍ ഓണ്‍ലൈന്‍ വഴി നടത്തപ്പെടുക. കെ ജി 1 മുതല്‍ ക്ലാസ് 1 വിഭാഗത്തിലുള്ളവര്‍ക്കു സഘാടകര്‍ നല്‍കുന്ന ചിത്രം കളര്‍ ചെയ്യുകയും ബാക്കി വിഭാഗങ്ങള്‍ക്ക് വിഷയാധിഷ്ഠിതമായി ചിത്രം വരച്ച് കളര്‍ ചെയ്യണം. https://docs.google.com/forms/d/e/1FAIpQLSfF8ZEFzXqx7msZbQqY3XpWTGxQiFJnFuuQ6fY7UPIxl4ZYXA/viewform എന്ന ഗൂഗിള്‍ ഫോം ലിങ്ക് വഴി ആഗസ്ത് 10, 2023 തിയ്യതിക്കകം രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കായിരിക്കും മത്സരത്തില്‍ പങ്കെടുക്കാന്‍ കഴിയുക. രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മത്സരത്തിന്റെ നിയമാവലിയും അനുബന്ധ വിശദശാംശങ്ങളും പിന്നീട് നല്‍കുന്നതായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 055 136 9629, 053 841 6293 എന്നീ നമ്പറുകളില്‍ വാട്‌സ് ആപ്പ് വഴി ബന്ധപ്പെടാവുന്നതാണ്.





Next Story

RELATED STORIES

Share it