- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സൗദിയിലേക്ക് നേരിട്ടുള്ള യാത്രഇളവ് പ്രയോജനപ്പെടുത്താന്‍ അടിയന്തിര ഇടപെടലുണ്ടാവണം: ജിദ്ദ കെഎംസിസി
റെഗുലര്‍ വിമാന സര്‍വീസ് അനുമതി ഇനിയും വൈകുമെന്നിരിക്കെ, ഈ ഇളവ് പ്രയോജനപ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ഇന്ത്യ സൗദി എയര്‍ ബബ്ള്‍ കരാര്‍ വഴി കൂടുതല്‍ വിമാന സര്‍വീസുകള്‍ നടത്താന്‍ അടിയന്തിരമായി ഇടപെടണമെന്നു ജിദ്ദ കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
ജിദ്ദ: സൗദിയില്‍ നിന്നും രണ്ടു ഡോസ് വാക്‌സിന്‍ സ്വീകരിച്ചു നാട്ടില്‍ അവധിക്ക് പോയവര്‍ക്ക് മൂന്നാം രാജ്യത്തെ കോറന്റൈന്‍ ഇല്ലാതെ സൗദിയിലേക്ക് നേരിട്ട് മടങ്ങാമെന്ന സൗദി വിദേശകാര്യ മന്ത്രാലയത്തിന്റെ പുതിയ ഉത്തരവ് എംബസിയില്‍ ലഭിച്ചു എന്ന വാര്‍ത്ത പ്രവാസികള്‍ വളരെ സന്തോഷത്തോടെയാണ് ശ്രവിച്ചത്. റെഗുലര്‍ വിമാന സര്‍വീസ് അനുമതി ഇനിയും വൈകുമെന്നിരിക്കെ, ഈ ഇളവ് പ്രയോജനപ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ഇന്ത്യ സൗദി എയര്‍ ബബ്ള്‍ കരാര്‍ വഴി കൂടുതല്‍ വിമാന സര്‍വീസുകള്‍ നടത്താന്‍ അടിയന്തിരമായി ഇടപെടണമെന്നു ജിദ്ദ കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
വര്‍ഷത്തില്‍ ഒന്നും രണ്ടും മാസം മാത്രം അവധി ലഭിക്കുന്ന ലക്ഷകണക്കിന് പ്രവാസികള്‍ കഴിഞ്ഞ 2020 കൊറോണ ലോകത്തെ നിശ്ചലമാക്കിയത് മുതല്‍ യാത്ര നിയന്ത്രണങ്ങള്‍ കാരണം സമയത്തിന് തിരിച്ചു വരാനാവാതെ ജോലി നഷ്ടപ്പെടുമെന്ന ഭീതിയില്‍ അവധിക്ക് പോവാതെ മാനസികമായും വിവിധ ശാരീരിക പ്രശ്‌നങ്ങള്‍ സഹിച്ചും സൗദിയില്‍ പ്രയാസപ്പെടുകയാണ് . സൗദി ഗവണ്മെന്റിന്റെ പുതിയ പ്രഖ്യാപനം പ്രയോജനപ്പെടുത്തുന്നതിന് ആവശ്യമായ കൂടുതല്‍ വിമാന സര്‍വീസുകള്‍ തുടങ്ങുന്നതിന് കേന്ദ്ര സര്‍ക്കാര്‍ നയതന്ത്ര കാര്യാലയങ്ങള്‍ വഴി സൗദി ഗവെര്‍ന്മെന്റുമായി റെഗുലര്‍ വിമാന സര്‍വീസ് എത്രയും വേഗം തുടങ്ങുന്നതിനുള്ള ചര്‍ച്ചകളും താത്കാലിക എയര്‍ ബബ്ള്‍ വിമാന സര്‍വീസുകള്‍ മുഖേന കൂടുതല്‍ വിമാന സര്‍വീസുകള്‍ നടത്തുന്നതിനും വേണ്ട ശ്രമങ്ങള്‍ ഉണ്ടാവേണ്ടതുണ്ട്.
സൗദിയിലേക്ക് നേരിട്ടുള്ള യാത്ര പ്രാവര്‍ത്തികമായാല്‍ സൗദിയില്‍ നിന്ന് രണ്ടു വാക്‌സിനേഷന്‍ എടുത്തു ഇപ്പോള്‍ നാട്ടില്‍ അവധിയില്‍ കഴിയുന്ന പ്രവാസികള്‍ക്ക് സമയത്തിന് തിരിച്ചു വരുന്നതിനും. മൂന്നാം രാജ്യങ്ങള്‍ വഴി വലിയ സാമ്പത്തിക ബാധ്യതയും സമയവും ചിലവഴിച്ചു സൗദിയിലേക്ക് മടങ്ങുന്ന പ്രയാസങ്ങളും ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ വഴി വന്‍ തുക മുടക്കി യാത്ര ചെയ്യുന്ന ബുദ്ധിമുട്ടുകളും ലഘൂകരിക്കാനാവും. ഇ കാര്യത്തില്‍ എത്രയും വേഗം നടപടികള്‍ ഉണ്ടാവുന്നതിന് കേന്ദ്ര സര്‍ക്കാരില്‍ വേണ്ട സമ്മര്‍ദ്ദം ചെലുത്തണമെന്നും ജിദ്ദ കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡണ്ട് അഹമ്മദ് പാളയാട്ട് , സെക്രട്ടറി അബൂബക്കര്‍ അരിമ്പ്ര, ട്രഷറര്‍ അന്‍വര്‍ ചേരങ്കൈ , ചെയര്‍മാന്‍ നിസാം മമ്പാട്, സി.കെ റസാഖ് മാസ്റ്റര്‍, ഇസ്മായില്‍ മുണ്ടക്കുളം, ഇസ്ഹാഖ് പൂണ്ടോളി , നാസര്‍ മച്ചിങ്ങല്‍, ലത്തീഫ് മുസ്ലിയാരങ്ങാടി, പി.സി.എ. റഹ്മാന്‍ ഇണ്ണി, ശിഹാബ് താമരക്കുളം, എ.കെ ബാവ എന്നി ജിദ്ദ കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താ കുറിപ്പില്‍ ആവശ്യപ്പെട്ടു.
RELATED STORIES
പാലക്കാടിന്റെ സമധാനന്തരീക്ഷം തകര്‍ക്കാന്‍ സംഘ്പരിവാര്‍ നീക്കം; എസ് ഡി...
23 Dec 2024 9:10 AM GMTക്രിസ്മസ് ആഘോഷം; അധ്യാപകരെ ഭീഷണിപ്പെടുത്തിയ വി എച്ച് പി നടപടിക്കെതിരേ ...
22 Dec 2024 2:52 PM GMTഡിവൈഎഫ്ഐ മുന്‍ നേതാവ് ബിജെപിയിലേക്ക്
18 Dec 2024 9:28 AM GMTപനയംപാടം അപകടം; ലോറി ഡ്രൈവര്‍മാരുടെ ലൈസന്‍സ് റദ്ദാക്കും: മന്ത്രി കെ ബി ...
14 Dec 2024 11:45 AM GMTസിമന്റ് ലോറി മറിഞ്ഞ് നാല് വിദ്യാര്‍ഥികള്‍ മരിച്ച സംഭവം; പനയമ്പാടത്ത്...
12 Dec 2024 2:35 PM GMTലോറി മറിഞ്ഞ് അപകടം; മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം
12 Dec 2024 11:27 AM GMT