Gulf

കരിപ്പൂര്‍ വിമാനാപകടം; ഇന്‍ക്കാസ് യുഎഇ കമ്മിറ്റി ദുഃഖം രേഖപ്പെടുത്തി

കരിപ്പൂര്‍ വിമാനാപകടം; ഇന്‍ക്കാസ് യുഎഇ കമ്മിറ്റി ദുഃഖം രേഖപ്പെടുത്തി
X

ദുബയ്: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലുണ്ടായ വിമാനാപകടത്തില്‍ ജീവന്‍ നഷ്ട്ടപെട്ട, വിമാന ജീവനക്കാരമടക്കമുളള എല്ലാവര്‍ക്കും ഇന്‍ക്കാസ് യുഎ കമ്മിറ്റി ജനറല്‍ സെക്രട്ടറി പുന്നക്കന്‍ മുഹമ്മദലി അഗാധമായ ദുഃഖം രേഖപ്പെടുത്തി. മരണമടഞ്ഞവരുടെ കുടുംബാംഗങ്ങളുടെ വേദനയില്‍ പങ്കുചേരുകയും, അനുശോചിക്കുകയും ചെയ്തു. പരിക്കേറ്റ് വിവിധ ആശുപത്രികളില്‍ കഴിയുന്നവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു. കരിപ്പൂര്‍ വിമാനാപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരവും പരിക്കേറ്റവരുടെ വിദഗ്ദ ചികില്‍സക്കായുള്ള എല്ലാ ചിലവുകളും ഏറ്റെടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാവണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും വ്യോമയാന മന്ത്രിയോടും ഇന്‍ക്കാസ് യുഎഇ കമ്മിറ്റി ആവശ്യപ്പെട്ടു.

കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ വന്ദേ ഭാരത് മിഷന്‍ വിമാനം ആയതിനാല്‍ തന്നെ യാത്രക്കാരില്‍ ഭൂരിഭാഗവും ജോലിയും ബിസിനസും നഷ്ടപ്പെട്ട് തിരികെ മടങ്ങിയവരാണെന്നും, അവരുടെ കുടുംബങ്ങള്‍ക്ക് ഈ ഘട്ടത്തില്‍ സര്‍ക്കാര്‍ സഹായങ്ങള്‍ അനിവാര്യമാണെന്നും ഇന്‍ക്കാസ് ജനറല്‍ സെക്രട്ടറി പറഞ്ഞു. ചികില്‍സയില്‍ കഴിയുന്നവര്‍ പൂര്‍ണ്ണ ആരോഗ്യത്തോടെ ജീവിതത്തിലേക്ക് തിരികെ വരാന്‍ പ്രാര്‍ത്ഥിക്കുന്നതോടൊപ്പംഅപകടം നടന്ന ഉടനെ സമയോചിതമായ ഇടപെടലിലൂടെ സ്വന്തം ജീവന്‍ പോലും കണക്കിലെടുക്കാതെ രക്ഷാ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ നാട്ടുകാരോടും, വിവിധ ആശുപത്രികളിലേക്കായ് ആവശ്യമായ വന്ന രക്തം നല്‍കാന്‍ തയ്യാറായവരുടെയും സമയോചിതമായ ഇടപെടലുകള്‍ക്ക് നന്ദിവാക്കുകളാല്‍ പറഞ്ഞു തീര്‍ക്കാനാവില്ലെന്നും ഇന്‍ക്കാസ് ജനറല്‍ സിക്രട്ടി പറഞ്ഞു.


Next Story

RELATED STORIES

Share it