Gulf

പലിശ രഹിത മൈക്രോഫിനാന്‍സ് പദ്ധതിയുമായി ഇന്റര്‍നാഷനല്‍ ഇസ്‌ലാമിക് ചാരിറ്റി ഓര്‍ഗനൈസേഷന്‍

പലിശ രഹിത മൈക്രോഫിനാന്‍സ് പദ്ധതിയുമായി ഇന്റര്‍നാഷനല്‍ ഇസ്‌ലാമിക് ചാരിറ്റി ഓര്‍ഗനൈസേഷന്‍
X

ബ്രസല്‍സ്: നൂറുശതമാനം പലിശരഹിതമായ പുതിയ മൈക്രോഫിനാന്‍സ് പദ്ധതി രൂപീകരിച്ചതായി ഇന്റര്‍നാഷനല്‍ ഇസ്‌ലാമിക് ചാരിറ്റി ഓര്‍ഗനൈസേഷന്‍(ഐഐസിഒ). ബ്രസല്‍സില്‍ നടന്ന കോണ്‍ഫറന്‍സിലാണ് ഐഐസിഒ ജനറല്‍ മാനേജര്‍ ബദര്‍ അല്‍ സുമൈത് പുതിയ പദ്ധതിയെ കുറിച്ചു വിശദീകരിച്ചത്. പാവപ്പെട്ടവരെ ചൂഷണം ചെയ്തു വീണ്ടും ദരിദ്രരാക്കുന്ന പലിശ സമ്പ്രദായം തീര്‍ത്തും ഒഴിവാക്കിയുള്ള പദ്ധതി പ്രാദേശിക ഏജന്‍സികളുമായി ചേര്‍ന്നാണ് നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നതെന്നു ബദര്‍ അല്‍ സുമൈത് പറഞ്ഞു. 32 രാജ്യങ്ങളിലെ 362 ഓര്‍ഗനൈസേഷന്‍സ്് പാര്‍ട്ണര്‍മാരായ പദ്ധതിയിലൂടെ 50 മില്ല്യണ്‍ ഡോളറിന്റെ 40000 പ്രോജക്റ്റുകള്‍ നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. 330000 ആളുകള്‍ക്കു നേരിട്ടു പദ്ധതിയുടെ ഗുണഫലം ലഭിക്കുമെന്നും ബദര്‍ അല്‍ സുമൈത് പറഞ്ഞു. ആഫ്രിക്കയില്‍ സംഘടന നടത്തിയ സന്നദ്ധ പ്രവര്‍ത്തനങ്ങളെ കുറിച്ചും ജനറല്‍ മാനേജര്‍ വിശദീകരിച്ചു. ആഫ്രിക്കയില്‍ കുടിവെള്ള ക്ഷാമം പരിഹരിക്കാന്‍ 1500 കിണറുകള്‍ കുഴിക്കുന്നതിനായി നടത്തിയ 12 മണിക്കൂര്‍ നേരത്തെ പിരിവിലൂടെ 17 മില്ല്യണ്‍ ഡോളര്‍ ശേഖരിക്കാനായി. 2019ല്‍ തന്നെ ഈ കിണറുകള്‍ പൂര്‍ത്തിയാക്കി നല്‍കാനാവുമെന്നാണു കരുതുന്നതെന്നും ബദര്‍ അല്‍ സുമൈത് പറഞ്ഞു.

Next Story

RELATED STORIES

Share it