Gulf

കുവൈത്ത്: പുതിയ തൊഴില്‍ വിസയ്ക്ക് മന്ത്രി സഭയുടെ അനുമതി വേണം

അപേക്ഷകള്‍ മന്ത്രിസഭയിലെ ബന്ധപ്പെട്ട വകുപ്പുമായി ഏകോപിപ്പിച്ച് കൊണ്ടായിരിക്കും പുതിയ തൊഴിലാളികളെ കൊണ്ടു വരുന്നതിനുള്ള അനുമതി നല്‍കുക.

കുവൈത്ത്: പുതിയ തൊഴില്‍ വിസയ്ക്ക് മന്ത്രി സഭയുടെ അനുമതി വേണം
X

കുവൈത്ത് സിറ്റി: കുവൈത്തില്‍ പുതിയ തൊഴില്‍ വിസ ലഭിക്കുന്നതിനു ഇനി മന്ത്രി സഭയുടെ അനുമതി വേണം. മാനവ ശേഷി സമിതി അധികൃതരാണു ഇക്കാര്യം അറിയിച്ചത്.

ഇത് പ്രകാരം രാജ്യത്ത് ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്ന തൊഴിലാളികളെ കൊണ്ടു വരുന്നതിനു മന്ത്രിസഭയുടെ അനുമതി ആവശ്യമാകും. മാനവ വിഭവ ശേഷി സമിതി പുറത്തിറക്കിയ ഏറ്റവും പുതിയ ഇലക്ട്രോണിക് ഫോമുകളിലൂടെ വര്‍ക്ക് പെര്‍മിറ്റിനായി അപേക്ഷിക്കുന്നതിനുള്ള അടിസ്ഥാന വ്യവസ്ഥ, മന്ത്രിസഭയുടെ അംഗീകാരമാണെന്ന് അധികൃതര്‍ വ്യക്തമാക്കി. അപേക്ഷകള്‍ മന്ത്രിസഭയിലെ ബന്ധപ്പെട്ട വകുപ്പുമായി ഏകോപിപ്പിച്ച് കൊണ്ടായിരിക്കും പുതിയ തൊഴിലാളികളെ കൊണ്ടു വരുന്നതിനുള്ള അനുമതി നല്‍കുക.

വിസ കച്ചവടം തടയുന്നത് ലക്ഷ്യമാക്കി കൊണ്ടാണു പുതിയ തീരുമാനം എന്നാണു സൂചന. തീരുമാനം നടപ്പിലാകുന്നതോടെ കുവൈത്തിലേക്ക് പുതിയ തൊഴില്‍ വിസ ലഭിക്കുന്നത് ഏറെ ദുഷ്‌കരമാകുമെന്നാണു വിലയിരുത്തപ്പെടുന്നത്.

Next Story

RELATED STORIES

Share it