Gulf

എസ് ഡിപിഐയുടെ ഏകദിന ഉപവാസത്തിന് ഐക്യദാര്‍ഢ്യം: ഇന്ത്യന്‍ സോഷ്യല്‍ ഫോറം

എസ് ഡിപിഐയുടെ ഏകദിന ഉപവാസത്തിന് ഐക്യദാര്‍ഢ്യം: ഇന്ത്യന്‍ സോഷ്യല്‍ ഫോറം
X

കുവൈത്ത്: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പ്രവാസികളോട് കാണിക്കുന്ന മനുഷ്യത്വരഹിതമായ നിലപാടിനെതിരേ എസ്ഡിപിഐ കേരള സംസ്ഥാന കമ്മിറ്റി നടത്തുന്ന സമരപരിപാടികള്‍ക്ക് ഇന്ത്യന്‍ സോഷ്യല്‍ ഫോറം കുവൈത്ത് സംസ്ഥാന കമ്മിറ്റി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. ഇത്തരം സമരപരിപാടികള്‍ക്ക് പ്രവാസി സംഘടനകളും കൂട്ടായ്മകളും വ്യക്തികളും മുന്നോട്ടുവരണമെന്നും അഭ്യര്‍ത്ഥിച്ചു. ഓണ്‍ലൈന്‍ കോണ്‍ഫറന്‍സിലൂടെ നടത്തിയ സംസ്ഥാന കമ്മിറ്റിയില്‍ വൈസ് പ്രസിഡന്റ് അസ്‌ലം വടകര അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റിയില്‍ മുഖ്യമന്ത്രിക്ക് പ്രവാസികളുടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് നിവേദനം കൊടുക്കാനും തീരുമാനിച്ചു.

നിവേദനത്തിലെ പ്രധാന ആവശ്യങ്ങള്‍:

* പ്രവാസികള്‍ക്ക് നാട്ടിലെത്താനാവശ്യമായ വിമാനങ്ങള്‍ ഏര്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുക

* വിമാനയാത്രയില്‍ മുന്‍ഗണനാ ക്രമം പാലിക്കുക. രോഗികള്‍, ഗര്‍ഭിണികള്‍, പ്രായമുള്ളവര്‍, സന്ദര്‍ശക വിസയില്‍ എത്തിയവര്‍, വിസാ കാലാവധി കഴിഞ്ഞവര്‍, തൊഴിലില്ലാതെ ബുദ്ധിമുട്ടുന്നവര്‍ എന്നിവരെ മുന്‍ഗണനാക്രമത്തില്‍ നാട്ടിലേക്ക് എത്തിക്കാനുള്ള സംവിധാനം ഉണ്ടാക്കുക.

* കൊവിഡ് സമയത്ത് മരണപ്പെട്ട പ്രവാസി കുടുംബങ്ങളെ സര്‍ക്കാര്‍ ഏറ്റെടുക്കുക(ആശ്രിതര്‍ക്ക് സര്‍ക്കാര്‍ ജോലി, കുട്ടികളുടെ വിദ്യാഭ്യാസം, സാമ്പത്തിക സഹായം).

* തൊഴില്‍ നഷ്ടപ്പെട്ട് നാട്ടിലേക്ക് വരുന്ന പ്രവാസികള്‍ക്ക് സ്ഥിര വരുമാനത്തിനാവശ്യമായ മാര്‍ഗങ്ങള്‍ കണ്ടെത്താന്‍ സഹായിക്കുക.

* സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത പ്രവാസി സഹായ ഫണ്ട് അധികരിപ്പിക്കുകയും ഉടന്‍ വിതരണം നടത്തുകയും ചെയ്യുക.

*മടങ്ങിവരുന്ന പ്രവാസികള്‍ക്ക് നോര്‍ക്ക വഴി നടപ്പാക്കാന്‍ തീരുമാനിച്ച പെന്‍ഷന്‍, ഇടക്കാലാശ്വാസം നല്‍കുക, സ്വയം സംരംഭങ്ങള്‍ തുടങ്ങാനുള്ള സാമ്പത്തികവും നിയമങ്ങളും സുതാര്യമാക്കുക.

* ജോലി നഷ്ടപ്പെട്ട് തിരിച്ചെത്തുന്ന പ്രവാസികള്‍ക്ക് എപിഎല്‍, ബിപിഎല്‍ റേഷന്‍ കാര്‍ഡിന്റെ വ്യത്യാസമില്ലാതെ റേഷന്‍ സാധനങ്ങള്‍ സൗജന്യമാക്കുക.

* നാട്ടിലെത്തുന്ന പ്രവാസികളെ എയര്‍പോര്‍ട്ടില്‍ വച്ച് തന്നെ കൊവിഡ് ടെസ്റ്റ് നടത്താനുള്ള സംവിധാനം ഉണ്ടാക്കുക.

Next Story

RELATED STORIES

Share it