- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
'പ്രത്യാശയുടെ വെളിച്ചം നല്ല നാളെയിലേക്ക് നയിക്കട്ടെ'; ദീപാവലി ആശംസ നേര്‍ന്ന് ദുബയ് ഭരണാധികാരി
അബുദബി കിരീടവകാശി ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും ദീപാവലി ആശംസ അറിയിച്ചു.
ദുബയ്: ദീപാവലി ആശംസ നേര്‍ന്ന് ദുബയ് ഭരണാധികാരിയും യുഎഇ വൈസ് പ്രസിഡന്റുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മഖ്തൂം. യുഎഇ ജനതയ്ക്കു ദീപാവലി ആശംസ അറിയിക്കുന്നതായും പ്രത്യാശയുടെ വെളിച്ചം നമ്മെ ഐക്യപ്പെടുത്തട്ടെ എന്നും നല്ല നാളെയിലേക്ക് നയിക്കട്ടെ എന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
On behalf of the people of the UAE. I wish @narendramodi and all who are celebrating Diwali a happy and joyful festival. May the light of love and hope shine on us all.
— HH Sheikh Mohammed (@HHShkMohd) November 7, 2018
I encourage you to share your pictures of Diwali celebrations in the United Arab Emirates! #UAEDiwali
അബുദബി കിരീടവകാശി ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും ദീപാവലി ആശംസ അറിയിച്ചു. എല്ലാവര്ക്കും അഭിവൃദ്ധിയുണ്ടാകട്ടെ എന്ന് എന്നായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്.
യുഎഇയില്‍ വിപുലമായ ആഘോഷങ്ങളാണ് ഇന്ന് നടക്കുക. വെടിക്കെട്ട് ഉള്‍പ്പെടെയുള്ള ആഘോഷങ്ങളാണ് നടക്കുക. ഒട്ടേറെ പ്രദര്‍ശനങ്ങളും പരിപാടികളും ഗ്ലോബല്‍ വില്ലേജില്‍ ഒരുക്കിയിട്ടുണ്ട്.
അതേസമയം, ഇന്ത്യയില്‍ കടുത്ത നിയന്ത്രണങ്ങളോടെയാണ് ഇത്തവണ ദീപാവലി ആഘോഷം. പടക്കങ്ങള്‍ പൊട്ടിക്കുന്നതിന് ഭാഗിക വിലക്കുണ്ട്. പച്ചപ്പടക്കങ്ങള്‍ രണ്ടുമണിക്കൂര്‍ നേരം ഉപയോഗിക്കാമെന്ന് ദേശീയ ഹരിത ട്രൈബ്യൂണല്‍ അനുമതി നല്‍കിയിരുന്നു. ഇത് സുപ്രീംകോടതി അംഗീകരിച്ചു. പടക്കങ്ങള്‍ക്ക് സമ്പൂര്‍ണ വിലക്കേര്‍പ്പെടുത്തിയിരുന്നു തെലങ്കാന ഹൈക്കോടതി. എന്നാല്‍ ഇതില്‍ ഇളവ് അനുവദിച്ചാണ് സുപ്രീംകോടതി വിധി.
RELATED STORIES
ഗൗതം അദാനിക്കെതിരെ യുഎസ് കോടതി അഴിമതി കുറ്റം; സിബിഐ അന്വേഷണം വേണമെന്ന് ...
21 Nov 2024 5:24 PM GMTമുനമ്പം വഖ്ഫ് ഭൂമി തന്നെ; റിസോര്‍ട്ട് -ബാര്‍ കൈയേറ്റക്കാരെ...
21 Nov 2024 5:15 PM GMTപോലിസുകാരിയായ ഭാര്യയെ വെട്ടിക്കൊന്ന ഭർത്താവ് പിടിയിൽ
21 Nov 2024 5:01 PM GMTആത്മകഥ വിവാദ പരാതിയിൽ ഇ പി ജയരാജൻ്റെ മൊഴി രേഖപ്പെടുത്തി പോലിസ്
21 Nov 2024 4:42 PM GMT'അജ്മൽ കസബിനു പോലും നീതിപൂർവമായ വിചാരണ അനുവദിച്ച രാജ്യമാണിത്': യാസീൻ...
21 Nov 2024 4:11 PM GMTപത്തനംതിട്ടയിലെ നഴ്സിങ് വിദ്യാര്‍ഥിനിയുടെ മരണം; മൂന്ന് സഹപാഠികള്‍...
21 Nov 2024 3:25 PM GMT