Pravasi

കൊവിഡ്; ജോലി നഷ്ടപ്പെട്ട തൊഴിലാളികളെ നാട്ടിലേക്കയച്ചു

തെലങ്കാനയിൽ നിന്നുള്ള 45 തൊഴിലാളികളെ ഇൻകാസ് ഷാർജ കമ്മിറ്റി മുൻകൈ എടുത്ത് നാട്ടിലേക്കയച്ചു

കൊവിഡ്; ജോലി നഷ്ടപ്പെട്ട തൊഴിലാളികളെ നാട്ടിലേക്കയച്ചു
X

ഷാർജ: കഴിഞ്ഞ നാല് മാസക്കാലമായി ജോലിയും ഭക്ഷണവും ഇല്ലാതെ അജ്മാൻ സനയ്യ ലേബർ കാംപിൽ കഴിഞ്ഞിരുന്ന 90 തൊഴിലാളികളിൽ തെലങ്കാനയിൽ നിന്നുള്ള 45 തൊഴിലാളികളെ ഇൻകാസ് ഷാർജ കമ്മിറ്റി മുൻകൈ എടുത്ത് നാട്ടിലേക്കയച്ചു. ഷാർജ ഇൻകാസ് പ്രസിഡന്റ് അഡ്വ.വൈ.എ.റഹീമിൻ്റെ നേതൃത്വത്തിലുള്ള പ്രവർത്തകരാണ് അവർക്ക് ഭക്ഷണവും മറ്റു സൗകര്യങ്ങളും ചെയ്തു വന്നത്.

നാട്ടിലേക്ക് പോകാനുള്ള ഔട്ട്പാസും ടിക്കറ്റും ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡണ്ട് ഇപി ജോൺസൻ്റെ നേതൃത്വത്തിൽ ഇന്ത്യൻ കൗൺസിലേറ്റിൻ്റെ സാഹായത്താൽ റെഡിയാക്കി യാത്രയാക്കി. ബാക്കിയുള്ള മുഴുവൻ തൊഴിലാളികളെയും അടുത്ത് തന്നെ നാട്ടിലേക്കയക്കും. മുഴുവൻ തൊഴിലാളികൾക്കും അജ്മാനിലെ പേൾ ഗാർമെൻറ് ഹൗസ് എംഡി മുഹമ്മദ് സഫീറിൻ്റെ സഹായത്താൽ ആവശ്യമായ ടീ ഷർട്ട്, തൊപ്പി, ഷോക്കേസ് എന്നിവ ഇൻകാസ് യുഎഇ കമ്മിറ്റി വിതരണം ചെയ്തു.

ഇൻകാസ് യുഎഇ കമ്മിറ്റി ജനറൽ സെക്രട്ടറി പുന്നക്കൻ മുഹമ്മദലിയുടെ നേത്വത്തിൽ മധു കണ്ണോട്ട്, സിപി ജലീൽ, സലാം കളനാട്, അജിത്ത് കുമാർ പത്തനംതിട്ട, ഷാൻ്റി തോമസ്, തെലുങ്കാന എൻആർഐ ഫോറം പ്രസിഡണ്ട് റെഡി എന്നിവർ വിതണം ചെയ്തു. നാട്ടിലേക്ക് പോകുന്ന തൊഴിലാളികൾ ഇൻകാസ് പ്രവർത്തകർക്ക് നന്ദി പറഞ്ഞു.

Next Story

RELATED STORIES

Share it