Cricket

ഇന്ത്യന്‍ ടീം കൊവിഡ് ഭീതിയില്‍; അയ്യര്‍, ധവാന്‍, ഗെയ്ക്ക്‌വാദ് പോസ്റ്റീവ്

മറ്റൊരു താരമായ അക്‌സര്‍ പട്ടേലിന് നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു.

ഇന്ത്യന്‍ ടീം കൊവിഡ് ഭീതിയില്‍; അയ്യര്‍, ധവാന്‍, ഗെയ്ക്ക്‌വാദ് പോസ്റ്റീവ്
X


മുംബൈ: ഞായറാഴ്ച വെസ്റ്റ്ഇന്‍ഡീസിനെതിരേ ആരംഭിക്കുന്ന ഏകദിന പരമ്പരയ്ക്ക് മുന്നോടിയായി ഇന്ത്യയ്ക്ക് വന്‍ തിരിച്ചടി. ടീമിലെ നാല് താരങ്ങളടക്കം ഏഴ് പേര്‍ക്ക് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. ശ്രേയസ് അയ്യര്‍, ശിഖര്‍ ധവാന്‍, ഋതുരാജ് ഗെയ്ക്ക്‌വാദ്, നവദീപ് സെയ്‌നി എന്നിവര്‍ക്ക് പുറമെ മൂന്ന സപ്പോര്‍ട്ടിങ് സ്റ്റാഫുകള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. മറ്റൊരു താരമായ അക്‌സര്‍ പട്ടേലിന് നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു. കൊവിഡ് പോസ്റ്റീവായ താരങ്ങളുമായി അടുത്ത ബന്ധം പുലര്‍ത്തിയ താരങ്ങളും(യുസ്‌വേന്ദ്ര ചാഹല്‍) ഐസുലേഷനില്‍ കയറിയിട്ടുണ്ട്.




Next Story

RELATED STORIES

Share it