Cricket

സിംബാബ്‌വെയ്‌ക്കെതിരേ ഇന്ത്യയ്ക്ക് ലക്ഷ്യം 162 റണ്‍സ്; മൂന്ന് വിക്കറ്റ് നഷ്ടം

ശിഖര്‍ ധവാന്‍ (33), കെ എല്‍ രാഹുല്‍ (1), ഇഷാന്‍ കിഷന്‍(6) എന്നിവരുടെ വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.

സിംബാബ്‌വെയ്‌ക്കെതിരേ ഇന്ത്യയ്ക്ക് ലക്ഷ്യം 162 റണ്‍സ്; മൂന്ന് വിക്കറ്റ് നഷ്ടം
X




ഹരാരെ: സിംബാബ്‌വെയ്‌ക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് ലക്ഷ്യം 162 റണ്‍സ്. 162 റണ്‍സ് ലക്ഷ്യത്തിലിറങ്ങിയ ഇന്ത്യയ്ക്ക് ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടമായിട്ടുണ്ട്. 13 ഓവറില്‍ ഇന്ത്യ 86 റണ്‍സ് നേടിയിട്ടുണ്ട്. ശിഖര്‍ ധവാന്‍ (33), കെ എല്‍ രാഹുല്‍ (1), ഇഷാന്‍ കിഷന്‍(6) എന്നിവരുടെ വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.


ശുഭ്മാന്‍ ഗില്‍ (28), ദീപക് ഹുഡ (7) എന്നിവരാണ് ക്രീസിലുള്ളത്. നേരത്തെ 38.1 ഓവറിലാണ് സിംബാബ്‌വെയെ ഇന്ത്യ പിടിച്ചുകെട്ടിയത്. ശ്രാദ്ധുല്‍ ഠാക്കൂര്‍ ഇന്ത്യയ്ക്കായി മൂന്ന് വിക്കറ്റ് നേടി. സിറാജ്, പ്രസിദ്ധ് കൃഷ്ണ, അക്‌സര്‍ പട്ടേല്‍, കുല്‍ദ്ദീപ് യാദവ്, ദീപക് ഹൂഡ എന്നിവര്‍ ഓരോ വിക്കറ്റും നേടി.





Next Story

RELATED STORIES

Share it