Cricket

ഐപിഎല്‍; ചെന്നൈ എക്‌സ്പ്രസ് റിട്ടേണ്‍സ്; ക്യാപിറ്റല്‍സ് ചാരം

മോയിന്‍ അലി, മുഖേഷ് ചൗധരി, സിമര്‍ജീത്ത് സിങ് എന്നിവരാണ് സിഎസ്‌കെ ജയം എളുപ്പമാക്കിയത്.

ഐപിഎല്‍; ചെന്നൈ എക്‌സ്പ്രസ് റിട്ടേണ്‍സ്; ക്യാപിറ്റല്‍സ് ചാരം
X


മുംബൈ:ഐപിഎല്ലില്‍ 91 റണ്‍സിന്റെ ഭീമന്‍ ജയവുമായി ചെന്നൈ സൂപ്പര്‍ കിങ്‌സ്. കൂറ്റന്‍ സ്‌കോര്‍ മുന്നോട്ട വച്ച സിഎസ്‌കെ ഡല്‍ഹിയെ തകര്‍ത്തെറിയുന്ന പ്രകടനമാണ് പുറത്തെടുത്തത്.209 റണ്‍സായിരുന്നു ഡിസിയുടെ ലക്ഷ്യം. എന്നാല്‍ 17.4 ഓവറില്‍ 117 റണ്‍സിന് സിഎസ്‌കെ ക്യാപിറ്റല്‍സിനെ പുറത്താക്കി.നാലോവറില്‍ 13 റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് നേടിയ മോയിന്‍ അലി, രണ്ട് വിക്കറ്റ് വീതമെടുത്ത മുഖേഷ് ചൗധരി, സിമര്‍ജീത്ത് സിങ് എന്നിവരാണ് സിഎസ്‌കെ ജയം എളുപ്പമാക്കിയത്.


ഡേവിഡ് വാര്‍ണര്‍(19), മിച്ചല്‍ മാര്‍ഷ്(25), ഋഷഭ് പന്ത് (21), ശ്രാദ്ദുല്‍ ഠാക്കൂര്‍(24) എന്നിവരാണ് ഡിസി നിരയില്‍ രണ്ടക്കം കടന്നവര്‍.ആദ്യം ബാറ്റ് ചെയ്ത ചെന്നൈ ആറ് വിക്കറ്റ് നഷ്ടത്തിലാണ് 208 റണ്‍സെടുത്തത്.കോണ്‍വെയാണ് (87)ടോപ് സ്‌കോറര്‍.ഗെയ്ക്ക്‌വാദ് (41), ശിവം ഡുബേ(32), ധോണി (21*) എന്നിവരും തിളങ്ങി.




Next Story

RELATED STORIES

Share it