- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഐപിഎല്‍: കൊല്‍ക്കത്തയ്‌ക്കെതിരേ ചെന്നൈയ്ക്ക് ഏഴ് വിക്കറ്റ് ജയം
ചെന്നൈ: ഐപിഎല്ലില്‍ കൊല്‍ക്കത്താ നൈറ്റ് റൈഡേഴ്‌സിനെതിരേ ചെന്നൈ സൂപ്പര്‍ കിങ്‌സിന് ഏഴ് വിക്കറ്റ് ജയം. 108 റണ്‍സ് ലക്ഷ്യവുമായിറങ്ങിയ ചെന്നൈ 17.2 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം(111/ 3) കണ്ടു. ഫാഫ് ഡു പ്ലെസിസ് (43) ആണ് ചെന്നൈയുടെ ടോപ് സ്‌കോറര്‍. ഷെയ്ന്‍ വാട്‌സണ്‍(17), സുരേഷ് റെയ്‌ന(14), അമ്പാടി റായിഡു(21) എന്നിവരാണ് ചെന്നൈയ്ക്ക് വേണ്ടി രണ്ടക്കം കടന്നവര്‍. കൊല്‍ക്കത്തയ്ക്ക് വേണ്ടി സുനില്‍ നരേയ്ന്‍ രണ്ടും പിയൂഷ് ചൗള ഒരു വിക്കറ്റും നേടി. നേരത്തേ ടോസ് നേടിയ ചെന്നൈ കൊല്‍ക്കത്തയെ ബാറ്റിങിനയക്കുകയായിരുന്നു. ദീപക് ചാഹറിന്റെ മാസ്മരിക ബൗളിങ് പ്രകടനമാണ് കൊല്‍ക്കത്തയ്ക്ക് തിരിച്ചടിയായത്. 20 റണ്‍സ് വിട്ട് കൊടുത്താണ് ചാഹര്‍ മൂന്ന് വിക്കറ്റ് നേടിയത്. ഹര്‍ഭജന്‍ സിങും ഇമ്രാന്‍ താഹിറും രണ്ട് വിക്കറ്റ് വീതം നേടി കൊല്‍ക്കത്തയെ ചെറിയ സ്‌കോറില്‍ തറപറ്റിച്ചു. കൊല്‍ക്കത്തയുടെ കിടിലന്‍ ബാറ്റിങ് പ്രകടനം കാണാനെത്തിയ കാണികളെ അവര്‍ നിരാശരാക്കി. 9 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടയില്‍ മൂന്ന് വിക്കറ്റാണ് അവര്‍ക്ക് നഷ്ടമായത്. തുടര്‍ന്ന് സ്‌കോര്‍ 47 ല്‍ എത്തിനില്‍ക്കെ മൂന്ന് വിക്കറ്റ് കൂടി കൊല്‍ക്കത്തയ്ക്ക് നഷ്ടമായി. ഏഴാമനായിറങ്ങിയ വെടിക്കെട്ട് ബാറ്റിങ് താരം ആന്ദ്രേ റസ്സലാണ് കൊല്‍ക്കത്താ ഇന്നിങ്‌സ് നൂറ് കടത്തിയത്. 44 പന്തില്‍ നിന്ന് റസ്സല്‍ 50 റണ്‍സെടുത്ത് പുറത്താവാതെ നിന്നു. ദിനേഷ് കാര്‍ത്തിക് 19 റണ്‍സെടുത്തു. ക്രിസ് ലെയ്ന്‍, നിതീഷ് റാണ, കുല്‍ദീപ് യാദവ്, പ്രസീത് കൃഷ്ണ എന്നീ ബാറ്റ്‌സ്മാന്‍മാര്‍ റണ്ണൊന്നുമെടുക്കാതെയാണ് പുറത്തായത്. 20 ഓവറില്‍ നൈറ്റ് റൈഡേഴ്‌സ് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 108 റണ്‍സെടുക്കുകയായിരുന്നു. ജയത്തോടെ കൊല്‍ക്കത്തയെ പിന്തള്ളി ചെന്നൈ വീണ്ടും ഒന്നാം സ്ഥാനത്തെത്തി.
RELATED STORIES
ലബ്നാനില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് ഇസ്രായേല്‍
26 Nov 2024 6:48 PM GMTസംഭല്‍ വെടിവയ്പ്: ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് അല്‍ഹാദി...
26 Nov 2024 6:06 PM GMTപാരിപ്പള്ളി മെഡിക്കല്‍ കോളജിലെ ഡോക്ടര്‍ക്കെതിരെ പീഡന ആരോപണം
26 Nov 2024 5:59 PM GMTഒരു ക്ഷേത്രത്തില്‍ അഞ്ച് തവണ മോഷണം; ഒടുവില്‍ കള്ളന് സിസിടിവി...
26 Nov 2024 5:55 PM GMTശാഹീ ജാമിഅ് മസ്ജിദ് വെടിവയ്പ്പ്: സ്വമേധയാ കേസെടുക്കാന്‍...
26 Nov 2024 5:46 PM GMTമുസ്ലിംകളുടെ വോട്ടവകാശം എടുത്തുകളയണമെന്ന് വൊക്കലിംഗ സന്ന്യാസി
26 Nov 2024 5:24 PM GMT