Cricket

രാഹുലിനെ ടീമില്‍ നിലനിര്‍ത്തുന്നത് സെലക്ടര്‍മാര്‍ക്ക് വേണ്ടപ്പെട്ടവനായത് കൊണ്ട്; വെങ്കിടേഷ് പ്രസാദ്

ഫോം ലഭിക്കുന്നത് വരെ ടീമില്‍ നിലനിര്‍ത്തുന്നത് മറ്റ് പലര്‍ക്കും കിട്ടാന്‍ കഴിയാത്ത ഭാഗ്യമാണെന്നും പ്രസാദ് ചൂണ്ടികാണിച്ചു.

രാഹുലിനെ ടീമില്‍ നിലനിര്‍ത്തുന്നത് സെലക്ടര്‍മാര്‍ക്ക് വേണ്ടപ്പെട്ടവനായത് കൊണ്ട്; വെങ്കിടേഷ് പ്രസാദ്
X


മുംബൈ: ഇന്ത്യന്‍ ടീം വൈസ് ക്യാപ്റ്റന്‍ കെ എല്‍ രാഹുലിനെതിരേ മുന്‍ ഇന്ത്യന്‍ പേസര്‍ വെങ്കിടേഷ് പ്രസാദ്. വര്‍ഷങ്ങളോളമായി ഫോമിലല്ലാത്ത ഒരു താരത്തെ ടീമില്‍ നിലനിര്‍ത്തുന്നതിന് പിന്നില്‍ ആ താരം ഏവര്‍ക്കും വേണ്ടപ്പെട്ടവനായത് കൊണ്ടാണെന്നും പ്രസാദ് പറഞ്ഞു. ട്വിറ്ററിലൂടെയാണ് പ്രസാദ് രാഹുലിനും സെലക്ടര്‍മാര്‍ക്കുമെതിരേ രംഗത്തെത്തിയത്. കഴിഞ്ഞ എട്ട് വര്‍ഷത്തിനിടയില്‍ രാഹുല്‍ കളിച്ച 46 ടെസറ്റുകളില്‍ അദ്ദേഹത്തിന്റെ ശരാരി 34 ആണ്. സര്‍ഫ്രാസ് ഖാനെ പോലെ നിരവധി കഴിവുള്ള താരങ്ങളെ പുറത്തിരുത്തിയാണ് രാഹുലിന് വീണ്ടും വീണ്ടും സ്ഥാനം കൊടുക്കുന്നത്. രാഹുല്‍ മികച്ച കളിക്കാനായിരുന്നു. അദ്ദേഹത്തിന്റെ കഴിവിനെ അംഗീകരിക്കുന്നു. എന്നാല്‍ നിലവിലെ ഫോമില്‍ താരത്തെ ടീമില്‍ നിലനിര്‍ത്തുന്നത് അംഗീകരിക്കാന്‍ കഴിയില്ല. രാഹുലിനെ പുറത്തിരുത്താന്‍ സെലക്ടര്‍മാര്‍ തയ്യാറാവുന്നില്ല. ഫോം ലഭിക്കുന്നത് വരെ ടീമില്‍ നിലനിര്‍ത്തുന്നത് മറ്റ് പലര്‍ക്കും കിട്ടാന്‍ കഴിയാത്ത ഭാഗ്യമാണെന്നും പ്രസാദ് ചൂണ്ടികാണിച്ചു.





Next Story

RELATED STORIES

Share it