Cricket

ലോകകപ്പ്; കറുത്തകുതിരകളായി അഫ്ഗാന്‍; പാകിസ്താനെയും അട്ടിമറിച്ചു

ലോകകപ്പ്; കറുത്തകുതിരകളായി അഫ്ഗാന്‍; പാകിസ്താനെയും അട്ടിമറിച്ചു
X

ചെന്നൈ: ലോകകപ്പിലെ കറുത്തകുതിരകള്‍ തങ്ങള്‍ തന്നെയെന്ന് തെളിയിച്ച് അഫ്ഗാനിസ്താന്‍. നിലവിലെ ചാംപ്യന്‍മാരായ ഇംഗ്ലണ്ടിന് പിറകെ പാകിസ്താനെയും അഫ്ഗാനിസ്താന്‍ ഇന്ന് അട്ടിമറിച്ചു. എട്ട് വിക്കറ്റിനാണ് അഫ്ഗാനിസ്താന്റെ ജയം. ചരിത്രത്തില്‍ പാകിസ്താനെതിരായ അഫ്ഗാന്റെ ആദ്യ ജയമാണ്. ഏകദിന ക്രിക്കറ്റിലെ അഫ്ഗാന്റെ ഏറ്റവും വലിയ റണ്‍ ചേസിങ് ജയം കൂടിയാണ്. മൂന്നാം തോല്‍വിയോടെ പാകിസ്താന്റെ സെമി സാധ്യത പരുങ്ങലിലായി.

കരുത്തുറ്റ പാക്ക് ബൗളിങ് നിരയക്ക് അഫ്ഗാന്‍ ബാറ്റര്‍മാരെ പിടിച്ചുകെട്ടാനായില്ല. സദ്രാന്‍(87), റഹ്‌മത്ത് (77*), ഗര്‍ബാസ് (65), ഹഷ്മത്തുള്ള (48*) എന്നിവരാണ് അഫ്ഗാന് ജയമൊരുക്കിയത്. ഒരോവര്‍ ശേഷിക്കെ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ അഫ്ഗാന്‍ ലക്ഷ്യം പിന്തുടര്‍ന്നു(286). 282 റണ്‍സായിരുന്നു അഫ്ഗാന്റെ ലക്ഷ്യം. തുടക്കം മുതലെ മികച്ച ബാറ്റിങ് കാഴ്ചവച്ച അഫ്ഗാന്‍ അവസാനം വരെ ആ പ്രകടനം നിലനിര്‍ത്തി. നേരത്തെ പാകിസ്താനെ 282 റണ്‍സിന് പിടിച്ചുകെട്ടാന്‍ അഫ്ഗാന്‍ ബൗളിങ് നിരയ്ക്കായിരുന്നു.

പാകിസ്താന് വേണ്ടി ബാബര്‍ അസം 74 റണ്‍സെടുത്ത് ടോപ് സ്‌കോററായി. ഷഫീഖ്(58), ഷദാബ്(40), ഇഫ്തിഖര്‍ (40) എന്നിവരാണ് പാകിസ്താനായി മികച്ച ബാറ്റിങ് കാഴ്ചവച്ച മറ്റ് താരങ്ങള്‍.




Next Story

RELATED STORIES

Share it