Big stories

അറബ് വസന്തം; മെസ്സിപ്പടയെ അട്ടിമറിച്ച് സൗദി

ലോക ഫുട്‌ബോളിലെ വമ്പന്‍മാര്‍ക്കെതിരേ അര്‍ഹിച്ച വിജയം തന്നെയാണ് സൗദി നേടിയത്.

അറബ് വസന്തം; മെസ്സിപ്പടയെ അട്ടിമറിച്ച് സൗദി
X

ദോഹ: ഖത്തര്‍ ലോകകപ്പിലെ കിരീട ഫേവററ്റുകളായ അര്‍ജന്റീനയ്ക്ക് ആദ്യ മല്‍സരത്തില്‍ കാലിടറി. ഏഷ്യന്‍ പ്രമുഖരായ സൗദി അറേബ്യയോട് 2-1ന്റെ തോല്‍വിയാണ് നീലപ്പട വഴങ്ങിയത്. 36 മല്‍സരങ്ങളുടെ അപരാജിത കുതിപ്പില്‍ വന്ന മെസ്സിക്കും ടീമിനും സൗദിക്ക് മുന്നില്‍ മുന്നേറാനായില്ല. 10ാം മിനിറ്റില്‍ അര്‍ജന്റീന ലീഡെടുത്തിരുന്നു. പെനാല്‍റ്റിയിലൂടെ ഗോള്‍ നേടിയത് മെസ്സി ആയിരുന്നു. അര്‍ജന്റീനയുടെ പരെഡസിനെ സൗദിയുടെ അല്‍ബുലായാഹി വലിച്ച് വീഴ്ത്തിയിരുന്നു. തുടര്‍ന്ന് വാറിന്റെ സഹായത്താല്‍ പെനാല്‍റ്റി അനുവദിക്കുകയായിരുന്നു. ആദ്യപകുതിയില്‍ വാമോസ് മുന്നിട്ടിരുന്നു.



എന്നാല്‍ രണ്ടാം പകുതിയില്‍ ഞെട്ടിക്കുന്ന തിരിച്ചുവരവാണ് സൗദി നടത്തിയത്. 22ാം മിനിറ്റില്‍ മെസ്സി ഗോള്‍ നേടിയെങ്കിലും അത് ഓഫ്‌സൈഡായിരുന്നു.28ാം മിനിറ്റില്‍ ലൗട്ടേരോ മാര്‍ട്ടിന്‍സിലൂടെയും അര്‍ജന്റീന ഗോള്‍ നേടി. ഇതും ഓഫ്‌സൈഡായിരുന്നു. രണ്ടാം പകുതിയില്‍ വ്യത്യസ്തമായ സൗദിയെയാണ് കാണാനായത്.അറ്റാക്കിങിലേക്ക് തിരിഞ്ഞ ടീമിനായി 48ാം മിനിറ്റില്‍ അല്‍ ഷെഹരി ഇടം കാലന്‍ ഷോട്ടിലൂടെ അര്‍ജന്റീനന്‍ ഗോള്‍ വലയിലേക്ക് സ്‌കോര്‍ ചെയ്തു. കരുത്തനായ ഗോള്‍ കീപ്പര്‍ എമിലിയാനോ മാര്‍ട്ടിന്‍സിന് അത് തടയാനായില്ല. സമനില ഗോളിന്റെ ഊര്‍ജ്ജത്തില്‍ സൗദി മുന്നേറാന്‍ തുടങ്ങി. തുടര്‍ന്ന് 53ാം മിനിറ്റില്‍ ഏവരെയും ഞെട്ടിച്ചു കൊണ്ട് സാലെം അല്‍ ദസാരി സൗദിയുടെ രണ്ടാം ഗോളും നേടി. തുടര്‍ന്ന് ചില അവസരങ്ങള്‍ അര്‍ജന്റീന സൃഷ്ടിച്ചെങ്കിലും അവര്‍ക്ക് സ്‌കോര്‍ ചെയ്യാനായില്ല. അവസാന നിമിഷങ്ങളിലും നീലപ്പട സമനിലയ്ക്കായി പൊരുതിയെങ്കിലും അത് വിഫലമാവുകയായിരുന്നു.


ഓഫ്‌സൈഡ് ശ്രദ്ധിക്കുന്നതില്‍ അര്‍ജന്റീനയ്ക്ക് ഇന്ന് നിരവധി തവണ പിഴവ് സംഭവിച്ചു. ഏഴ് ഓഫ്‌സൈഡുകള്‍ ടീമിന്റെ ഭാഗത്ത് നിന്നുണ്ടായി. പന്തടക്കത്തില്‍ അര്‍ജന്റീന തന്നെയായിരുന്നു മുന്നിട്ട് നിന്നത്. ലോക ഫുട്‌ബോളിലെ വമ്പന്‍മാര്‍ക്കെതിരേ അര്‍ഹിച്ച വിജയം തന്നെയാണ് സൗദി നേടിയത്.








Next Story

RELATED STORIES

Share it