Football

ചാംപ്യന്‍സ് ലീഗ്; ലിവര്‍പൂളും ബാഴ്‌സയും ആഴ്‌സണലും പ്രീക്വാര്‍ട്ടറില്‍; റയലിനും സിറ്റിക്കും പ്ലേ ഓഫ് കളിക്കണം; ഇത്തിരി കുഞ്ഞന്‍മാര്‍ പുറത്തേക്ക്

ചാംപ്യന്‍സ് ലീഗ്; ലിവര്‍പൂളും ബാഴ്‌സയും ആഴ്‌സണലും പ്രീക്വാര്‍ട്ടറില്‍; റയലിനും സിറ്റിക്കും പ്ലേ ഓഫ് കളിക്കണം; ഇത്തിരി കുഞ്ഞന്‍മാര്‍ പുറത്തേക്ക്
X

ലണ്ടന്‍: യുവേഫാ ചാംപ്യന്‍സ് ലീഗ് ഗ്രൂപ്പ് ഘട്ട പോരാട്ടം അവസാനിച്ചു. ആദ്യം ഫിനിഷ് ചെയ്ത എട്ട് ടീമുകള്‍ പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ചു. ഒമ്പത് മുതല്‍ 24 വരെയുള്ള ടീമുകള്‍ പരസ്പരം പ്ലേ ഓഫില്‍ മല്‍സരിക്കണം. ഈ മല്‍സരങ്ങളിലെ ആദ്യം ഫിനിഷ് ചെയ്യുന്ന എട്ട് പേരാണ് പ്രീക്വാര്‍ട്ടറിലേക്ക് പ്രവേശിക്കുക. 25 മുതല്‍ 36 വരെയുള്ള ടീമുകള്‍ പുറത്തായി. ലീഗില്‍ ലിവര്‍പൂളിന്റെ അപരാജിത കുതിപ്പിന് പിഎസ് വി തടയിട്ടു. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മല്‍സരത്തിലാണ് ലിവര്‍പൂള്‍ പരാജയം ഏറ്റുവാങ്ങിയത്. ഏഴ് മല്‍സരങ്ങള്‍ തുടര്‍ച്ചയായി വിജയിച്ച ലിവര്‍പൂളിനെ റഷ്യന്‍ ക്ലബ്ബ് പിഎസ് വി 3-2നാണ് വീഴ്ത്തിയത്. പരാജയപ്പെട്ടെങ്കിലും ലീഗില്‍ ഒന്നാം സ്ഥാനക്കാരായാണ് ലിവര്‍പൂള്‍ പ്രീക്വാര്‍ട്ടറില്‍ സ്ഥാനം നേടിയത്.മറ്റൊരു മല്‍സരത്തില്‍ അറ്റ്ലാന്റെ 2-2ന് ബാഴ്സലോണയെ സമനിലയില്‍ കുരുക്കി. ബാഴ്സ ലീഗില്‍ രണ്ടാം സ്ഥാനക്കാരായാണ് പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ചത്.


ജിറോണയെ 2-1ന് പരാജയപ്പെടുത്തി ആഴ്സണലും അവസാന 16ല്‍ ഇടം നേടി. ആഴ്സണല്‍ ലീഗില്‍ മൂന്നാം സ്ഥാനക്കാരായാണ് ഫിനിഷ് ചെയ്തത്.മൊണാക്കോയെ എതിരില്ലാത്ത മൂന്ന് ഗോളിന് പരാജയപ്പെടുത്തി ഇന്റര്‍മിലാന്‍ നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. റെഡ് ബുള്‍ സാല്‍സ്ബര്‍ഗിനെ 4-1ന് പിന്തള്ളി അത്ലറ്റിക്കോ മാഡ്രിഡ് അഞ്ചാം സ്ഥാനത്ത് ഫിനിഷ് ചെയ്ത് പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ചു. സ്പാര്‍ട്ടാ പ്രാഗിനെ എതിരില്ലാത്ത രണ്ട് ഗോളിന് മറികടന്നാണ് ബയേണ്‍ ലെവര്‍കൂസന്‍ ആറാം സ്ഥാനവുമായി അവസാന 16ലേക്ക് കരകയറിയത്. ഫെയ്നൂര്‍ദിനെ 6-1ന് പരാജയപ്പെടുത്തി ലിലെ ഏഴാം സ്ഥാനത്തെത്തി. സെല്‍റ്റിക്കിനെ 4-2ന് പരാജയപ്പെടുത്തി ആസ്റ്റണ്‍ വില്ലയും ആദ്യ എട്ടുസ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്തു.

ചാംപ്യന്‍സ് ലീഗിലെ മുടിചൂടാമന്നന്‍മാരായ റയല്‍ മാഡ്രിഡിന് പ്രീക്വാര്‍ട്ടര്‍ കളിക്കണമെങ്കില്‍ പ്ലേ ഓഫില്‍ മാറ്റുരയ്ക്കണം. ഗ്രൂപ്പ് ഘട്ടം കഴിഞ്ഞ ദിവസം കഴിഞ്ഞപ്പോള്‍ റയല്‍ 11ാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ആദ്യ എട്ട് സ്ഥാനങ്ങളില്‍ ഉളളവരാണ് അവസാന 16ല്‍ ഇടം ഉറപ്പിച്ചവര്‍. കഴിഞ്ഞ ദിവസം നടന്ന മല്‍സരത്തില്‍ റയല്‍ മാഡ്രിഡ് ബ്രീസ്റ്റിനെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി. റൊഡ്രിഗോ മല്‍സരത്തില്‍ ഇരട്ട ഗോള്‍ നേടി. ജൂഡ് ബെല്ലിങ്ഹാം മറ്റൊരു ഗോള്‍ നേടി.


മോശം ഫോമിലുള്ള മാഞ്ചസ്റ്റര്‍ സിറ്റി 22ാമതായാണ് ഫിനിഷ് ചെയ്തത്. ക്ലബ്ബ് ബ്രൂഗിനെ 3-1നാണ് സിറ്റി പരാജയപ്പെടുത്തിയത്. കൊവാസിക്ക്, സാവിനോ എന്നിവരാണ് സിറ്റിയുടെ സ്‌കോറര്‍മാര്‍. ഒരു ശേഷിക്കുന്ന ഒരു ഗോള്‍ ക്ലബ്ബ് ബ്രൂഗ് താരത്തിന്റെ സെല്‍ഫ് ഗോളാണ്. സിറ്റിക്ക് പ്ലേ ഓഫില്‍ എതിരാളികള്‍ ബയേണ്‍ മ്യുണിക്കോ റയലോ ആയിരിക്കും. പിഎസ്ജി 16ാമതായാണ് ഫിനിഷ് ചെയ്തത്. സ്റ്റുഗര്‍ട്ടിനെ 4-1നാണ് പിഎസ്ജി മറികടന്നത്.

അറ്റ്‌ലാന്റ, ബോറൂസിയാ ഡോര്‍ട്ട്മുണ്ട്, ബയേണ്‍ മ്യുണിക്ക്, എസി മിലാന്‍, പിഎസ് വി, ബെന്‍ഫിക്കാ, മൊണാക്കോ, ബ്രീസ്റ്റ്, ഫെയര്‍ദൂര്‍ദ്, യുവന്റസ്, സെല്‍റ്റിക്ക്, മാഞ്ചസ്റ്റര്‍ സിറ്റി, സ്‌പോര്‍ട്ടിങ് സിപി, ക്ലബ്ബ് ബ്രൂഗ് എന്നിവരാണ് പ്ലേ ഓഫ് കളിക്കേണ്ട ടീമുകള്‍.

ഗ്രൂപ്പ് ഘട്ടം കഴിഞ്ഞപ്പോള്‍ ഡൈനാമോ സെഗരിബ്, സ്റ്റുഗര്‍ട്ട്, ശക്തര്‍ ഡൊണറ്റ്‌സക്ക്, ബോളോഗനാ, ക്രവീനാ സവ്്‌സദാ, സ്‌റ്റേം ഗ്രാസ, സ്പാര്‍ട്ടാ പ്രാഹാ, ലെപ്‌സിഗ്, ജിറോണ, സാല്‍സ്ബര്‍ഗ്, സ്ലോവന്‍ ബ്രാറ്റിസല്‍വ, യങ്ങ് ബോയ്‌സ് എന്നിവരാണ് പുറത്തായ ടീമുകള്‍. ഫെബുവരി 21നാണ് ചാം്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടര്‍ ഡ്രോ നടക്കുക.







Next Story

RELATED STORIES

Share it