Football

യൂറോപില്‍ ഇന്ന് ബാഴ്‌സ- റയല്‍ പോരാട്ടം; മെസ്സിയുടെ കാര്യം തുലാസില്‍

സ്പാനിഷ് കോപാ ഡെല്‍ റേ ചാംപ്യന്‍ഷിപ്പിന്റെ സെമിഫൈനലിലെ ആദ്യപാദ മല്‍സരത്തിലാണ് ചിരവൈരികളായ ബാഴ്‌സലോണയും റയല്‍ മാഡ്രിഡും ഏറ്റമുട്ടുന്നത്. ഇന്ത്യന്‍ സമയം വ്യാഴാഴ്ച പുലര്‍ച്ചെയാണ് (1.30) മല്‍സരം. തുടയെല്ലിന് പരിക്കേറ്റ ബാഴ്‌സാ സൂപ്പര്‍ താരം മെസ്സി മല്‍സരത്തില്‍ കളിക്കുമോ എന്ന കാര്യം സംശയത്തിലാണ്.

യൂറോപില്‍ ഇന്ന് ബാഴ്‌സ- റയല്‍ പോരാട്ടം; മെസ്സിയുടെ കാര്യം തുലാസില്‍
X

മാഡ്രിഡ്: ഫുട്‌ബോള്‍ ലോകത്തിന് ഏറ്റവും ആവേശകരമായ എല്‍ ക്ലാസ്സിക്കോ പോരാട്ടത്തിന് സ്‌പെയിനിലെ ന്യൂ ക്യാംപിലെ സ്‌റ്റേഡിയം സാക്ഷ്യം വഹിക്കും. സ്പാനിഷ് കോപാ ഡെല്‍ റേ ചാംപ്യന്‍ഷിപ്പിന്റെ സെമിഫൈനലിലെ ആദ്യപാദ മല്‍സരത്തിലാണ് ചിരവൈരികളായ ബാഴ്‌സലോണയും റയല്‍ മാഡ്രിഡും ഏറ്റമുട്ടുന്നത്. ഇന്ത്യന്‍ സമയം വ്യാഴാഴ്ച പുലര്‍ച്ചെയാണ് (1.30) മല്‍സരം. തുടയെല്ലിന് പരിക്കേറ്റ ബാഴ്‌സാ സൂപ്പര്‍ താരം മെസ്സി മല്‍സരത്തില്‍ കളിക്കുമോ എന്ന കാര്യം സംശയത്തിലാണ്.

തിങ്കളാഴ്ച പരിശീലനത്തില്‍ കളിക്കാതിരുന്ന മെസ്സി ചൊവ്വാഴ്ച ഇറങ്ങിയിരുന്നു. അന്തിമ ഇലവനിലും മെസ്സിയുടെ പേരുണ്ട്. എന്നാല്‍, താരം കളിക്കുന്ന കാര്യം അവസാന നിമിഷത്തിലേ പറയാന്‍ കഴിയൂ എന്ന് ടീം മാനേജ്‌മെന്റ് അറിയിച്ചു. വലന്‍സിയക്കെതിരായ മല്‍സരത്തിലാണ് മെസ്സിക്ക് പരിക്കേറ്റത്. റയലിനെതിരേയുള്ള ടീമിന്റെ റെക്കോഡ് മികച്ചതാണ്. മെസ്സിയെന്ന താരമില്ലാതെയും ടീമിന് റയലിനെതിരേ മികച്ച ജയങ്ങള്‍ സ്വന്തമാക്കാനായിട്ടുണ്ട്. ഫോര്‍വേഡ് ഡെംബലേ പരിക്കില്ല നിന്ന് മോചിതനായിട്ടുണ്ട്. എന്നാല്‍, താരം കളിക്കുന്ന കാര്യം ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. പരിക്കേറ്റ ഡിഫന്‍ഡര്‍ ജീസസ് വലേജോ ഒഴികെ ബാക്കിയെല്ലാവരും മികച്ച ഫോമിലാണെന്നതാണ് റയലിന്റെ പോസ്റ്റീവ്. അതേസമയം, മെസ്സിയെ പോലെ എടുത്തപറയത്തക്ക ഒരുതാരം റയലിനില്ല. ഗരത് ബെയ്‌ലിസ ബെന്‍സിമ, വിനീസ്യൂസ് ജൂനിയര്‍ എന്നിവരിലാണ് റയല്‍ പ്രതീക്ഷ. കഴിഞ്ഞ ഒക്ടോബറിലാണ് ഇരുടീമും അവസാനമായി ഏറ്റുമുട്ടിയത്.

മെസ്സിയില്ലാതെ ഇറങ്ങിയ ടീം ലൂയിസ് സുവാരസിന്റെ ഹാട്രിക് നേട്ടത്തോടെ മാഡ്രിഡിനെ 50ന് തോല്‍പ്പിച്ചിരുന്നു. കോപാ ഡെല്‍റേ ചാംപ്യന്‍ഷിപ്പ് ബാഴ്‌സ 30 തവണയും റയല്‍ 19 തവണയും നേടിയിട്ടുണ്ട്. 2014ലാണ് റയലിന്റെ കിരീടനേട്ടം. നിലവിലെ ചാംപ്യന്‍മാരാണ് ബാഴ്‌സ. ലീഗ് പോരാട്ടത്തില്‍ ബാഴ്‌സയാണ് മുന്നിലെങ്കില്‍ റയലും മികച്ച ഫോമിലാണ്. രണ്ടാം പാദമല്‍സരം ഈ മാസം 27നാണ്. മല്‍സരം ഇന്ത്യന്‍ ചാനലുകളില്‍ ലൈവ് ഇല്ല. ചില വെബ്‌സൈറ്റുകളില്‍ ലൈവ് സ്ട്രീമിങ് ഉണ്ട്.

Next Story

RELATED STORIES

Share it