Football

പിഎസ്ജി ആധിപത്യത്തിന് വിരാമം; ലില്ലെ ഫ്രഞ്ച് ലീഗ് വണ്‍ ചാംപ്യന്‍മാര്‍

ഒരു പോയിന്റ് വ്യത്യാസത്തില്‍ പിഎസ്ജി രണ്ടാം സ്ഥാനത്തെത്തി.

പിഎസ്ജി ആധിപത്യത്തിന് വിരാമം; ലില്ലെ ഫ്രഞ്ച് ലീഗ് വണ്‍ ചാംപ്യന്‍മാര്‍
X



പാരിസ്: ഫ്രഞ്ച് ലീഗ് വണ്ണിലെ വര്‍ഷങ്ങളായുള്ള പിഎസ്ജി കിരീടാധിപത്യത്തിന് അവസാനം കുറിച്ച് ലില്ലെ. ലീഗിലെ അവസാന മല്‍സരത്തില്‍ ആംങ്കേഴ്‌സിനെ 2-1ന് തോല്‍പ്പിച്ചാണ് ലില്ലെ കിരീടം നേടിയത്. 2010-11 സീസണിന് ശേഷം ആദ്യമായാണ് ലില്ലെ ചാംപ്യന്‍മാരാവുന്നത്. 38 മല്‍സരങ്ങളില്‍ നിന്ന് 83 പോയിന്റുമായി ഒന്നാം സ്ഥാനത്ത് ലില്ലെ ഫിനിഷ് ചെയ്യുകയായിരുന്നു.ഒരു പോയിന്റ് വ്യത്യാസത്തില്‍ പിഎസ്ജി രണ്ടാം സ്ഥാനത്തെത്തി.


ബ്രീസ്റ്റിനെതിരേ എതിരില്ലാത്ത രണ്ട് ഗോളിന്റെ ജയം പിഎസ്ജി നേടിയെങ്കിലും അത് ഫലമുണ്ടായില്ല. ഇന്നത്തെ മല്‍സരത്തില്‍ ലില്ലെ തോല്‍ക്കുകയോ സമനില പിടിക്കുകയോ വേണമായിരുന്നു.


ലീഗ് വണ്‍ അവസാനിച്ചപ്പോള്‍ ലില്ലെയും പിഎസ്ജിയും മൊണാക്കോയും ചാംപ്യന്‍സ് ലീഗിന് യോഗ്യത നേടി. നാലും അഞ്ചും സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്ത ലിയോണും മാര്‍സിലെയും യൂറോപ്പാ ലീഗിനും റെനീസ് യൂറോപ്പാ കോണ്‍ഫറന്‍സ് ലീഗിനും യോഗ്യത നേടി. നിമീസും ഡിജോണും തരംതാഴ്ത്തപ്പെട്ടു. 26 ഗോള്‍ നേടിയ കിലിയന്‍ എംബാപ്പെയാണ് ലീഗിലെ മികച്ച ഗോള്‍ സ്‌കോറര്‍.




Next Story

RELATED STORIES

Share it