Football

മൊസ്യൂദ് ഓസിലിന്റെ ഫുട്‌ബോള്‍ കരിയറിന് വിരാമം

2014ല്‍ ജര്‍മ്മനിക്കൊപ്പം ലോകകപ്പ് നേടിയിരുന്നു.

മൊസ്യൂദ് ഓസിലിന്റെ ഫുട്‌ബോള്‍ കരിയറിന് വിരാമം
X

ഇസ്താംബൂള്‍: മുന്‍ ജര്‍മ്മന്‍ ഫുട്‌ബോള്‍ താരം മൊസ്യൂദ് ഓസില്‍ അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നും വിരമിച്ചു. 2018ല്‍ ജര്‍മ്മന്‍ ദേശീയ ടീമില്‍ നിന്നും വിരമിച്ച ഓസില്‍ ക്ലബ്ബ് ഫുട്‌ബോളില്‍ തുടര്‍ന്നിരുന്നു. 34കാരനായ താരം നിലവില്‍ തുര്‍ക്കി ലീഗിലെ ഇസ്താംബൂള്‍ ബാസ്‌കഷെഹീറിനൊപ്പമായിരുന്നു. എന്നാല്‍ തന്റെ ഫുട്‌ബോള്‍ കരിയറിന് വിരാമമിടാന്‍ സമയമായെന്ന് താരം ഇന്ന് അറിയിക്കുകയായിരുന്നു. പാസ്സിങ്, ടെക്‌നിക്കല്‍, ക്രിയേറ്റിവിറ്റി എന്നിവയില്‍ അധിഷ്ടതമായിരുന്നു ഓസിലിന്റെ കളി. ആഴ്‌സണല്‍, റയല്‍ മാഡ്രിഡ് എന്നീ ക്ലബ്ബുകള്‍ക്ക് വേണ്ടി ഏറ്റവും മികച്ച പ്രകടനം താരം പുറത്തെടുത്തിരുന്നു. ജര്‍മ്മന്‍ ടീമില്‍ നിലനിന്ന വംശീയാധിക്ഷേപത്തിലും അവഗണനിയിലും പ്രതിഷേധിച്ചാണ് ഓസില്‍ 2018ല്‍ അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നും രാജിവച്ചത്. 2014ല്‍ ജര്‍മ്മനിക്കൊപ്പം ലോകകപ്പ് നേടിയിരുന്നു. 2018ല്‍ തുര്‍ക്കി വംശജനായ ഓസില്‍ പ്രസിഡന്റ് ഉര്‍ദ്ദുഗാനെ സന്ദര്‍ശിച്ചത് അന്ന് ഏറെ വിവാദമായിരുന്നു. 2018 ലോകകപ്പില്‍ ആദ്യ റൗണ്ടില്‍ തന്നെ ജര്‍മ്മനി പുറത്തായിരുന്നു. തുടര്‍ന്നായിരുന്നു താരത്തിനെതിരേ അധിക്ഷേപങ്ങള്‍ ഉയര്‍ന്നത്. തുടര്‍ന്നായിരുന്നു പ്രതിഷേധ രാജി.


Next Story

RELATED STORIES

Share it