Football

ഫിനാഷ്യല്‍ ഫെയര്‍ പ്ലേ ലംഘനം; മാഞ്ചസ്റ്റര്‍ സിറ്റിയുടെ പോയിന്റുകള്‍ വെട്ടികുറച്ചേക്കും

ഇതോടെ പ്രീമിയര്‍ ലീഗിലെ രണ്ടാം സ്ഥാനക്കാരുടെ കിരീട പ്രതീക്ഷകള്‍ക്ക് കനത്ത തിരിച്ചടി ഉണ്ടാവും.

ഫിനാഷ്യല്‍ ഫെയര്‍ പ്ലേ ലംഘനം; മാഞ്ചസ്റ്റര്‍ സിറ്റിയുടെ പോയിന്റുകള്‍ വെട്ടികുറച്ചേക്കും
X


ഇത്തിഹാദ്: സാമ്പത്തിക ക്രമക്കേടിനെ തുടര്‍ന്ന് ഇറ്റാലിയന്‍ സീരി എയിലെ പ്രമുഖരായ യുവന്റസിന് പോയിന്റ് നഷടപ്പെട്ട സമാന ശിക്ഷ ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബ് മാഞ്ചസ്റ്റര്‍ സിറ്റിക്കും വരുന്നു. നാല് വര്‍ഷം മുമ്പ് നടന്ന സാമ്പത്തിക ക്രമക്കേടുകളിലെ അന്വേഷണം കഴിഞ്ഞ ദിവസമാണ് പൂര്‍ത്തിയായത്. ഇതില്‍ സിറ്റി നിരവധി ക്രമക്കേടുകള്‍ നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. ഇതോടെ പ്രീമിയര്‍ ലീഗിലെ രണ്ടാം സ്ഥാനക്കാരുടെ കിരീട പ്രതീക്ഷകള്‍ക്ക് കനത്ത തിരിച്ചടി ഉണ്ടാവും. സിറ്റിയുടെ പോയിന്റുകള്‍ വെട്ടിക്കുറച്ചാവും പ്രീമിയര്‍ ലീഗ് അന്വേഷണ കമ്മീഷന്റെ നടപടി. കൂടാതെ ട്രാന്‍സ്ഫര്‍ വിലക്കുകളും വന്നേക്കും. വരും ദിവസങ്ങളില്‍ സിറ്റിയുടെ ശിക്ഷ പ്രഖ്യാപിക്കും. മാനേജര്‍, സിറ്റി മാനേജ്‌മെന്റ് ഭാരവാഹികള്‍ എന്നിവര്‍ക്കും ചില താരങ്ങള്‍ക്കും എതിരേ നടപടിയുണ്ടാവും.















Next Story

RELATED STORIES

Share it