Football

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ; വിന്നേഴ്‌സ് കിരീടം മുംബൈ സിറ്റിക്ക്

എഫ് സി ഗോവ പ്ലേ ഓഫ് യോഗ്യത നേടി.

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ; വിന്നേഴ്‌സ് കിരീടം മുംബൈ സിറ്റിക്ക്
X




പനാജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് കിരീടം മുംബൈ സിറ്റിക്ക്. ഇന്ന് നടന്ന അവസാന മല്‍സരത്തില്‍ എടികെ മോഹന്‍ ബഗാനെ എതിരില്ലാത്ത രണ്ട് ഗോളിന് തോല്‍പ്പിച്ചാണ് സിറ്റി വിജയിച്ചത്. ജയത്തോടൊപ്പം എഎഫ്‌സി ചാംപ്യന്‍സ് ലീഗിനുള്ള യോഗ്യതയും മുംബൈ സിറ്റി സ്വന്തമാക്കി.ചരിത്രത്തില്‍ ആദ്യമായാണ് സിറ്റി ഈ നേട്ടം കൈവരിക്കുന്നത്. ലീഗ് വിജയികളാവാന്‍ സിറ്റിക്ക് ഇന്ന് ജയം അനിവാര്യമായിരുന്നു.എടികെയ്ക്കാവട്ടെ ഒരു സമനില മതിയായിരുന്നു. എന്നാല്‍ സിറ്റിയുടെ പ്രതിരോധത്തിന് മുന്നില്‍ ഒരു ഗോള്‍ തിരിച്ചടിക്കാന്‍ ബഗാന് ആയില്ല. ഏഴാം മിനിറ്റില്‍ മൊര്‍ട്ടാഡഫാളും 39ാം മിനിറ്റില്‍ ഒഗ്‌ബെചെയുമാണ് സിറ്റിയ്ക്കായി വലകുലിക്കിയത്.


ഇന്ന് നടന്ന മറ്റൊരു മല്‍സരത്തില്‍ ഹൈദരാബാദ് എഫ് സിയെ ഗോള്‍രഹിത സമനിലയില്‍ പിടിച്ച് എഫ് സി ഗോവ പ്ലേ ഓഫ് യോഗ്യത നേടി. രണ്ട് പാദങ്ങളിലായി നടക്കുന്ന സെമി മല്‍സരങ്ങള്‍ മാര്‍ച്ച് അഞ്ചിന് ആരംഭിക്കും. അഞ്ചിന് നടക്കുന്ന ആദ്യ സെമിയില്‍ മുംബൈ സിറ്റി നാലാം സ്ഥാനക്കാരായ ഗോവയെ നേരിടും. ആറിന് നടക്കുന്ന രണ്ടാം സെമിയില്‍ എടികെയും മൂന്നാം സ്ഥാനക്കാരായ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡും കൊമ്പുകോര്‍ക്കും. രണ്ടാം പാദ സെമി എട്ട്, ഒമ്പത് ദിവസങ്ങളില്‍ നടക്കും. ഫൈനല്‍ മാര്‍ച്ച് 13നാണ്.




Next Story

RELATED STORIES

Share it