Football

യൂറോ കപ്പില്‍ നിന്ന് അസൂറികള്‍ പുറത്ത്; സ്വിസ് മാജിക്കില്‍ പിറന്നത് രണ്ട് ഗോള്‍

യൂറോ കപ്പില്‍ നിന്ന് അസൂറികള്‍ പുറത്ത്; സ്വിസ് മാജിക്കില്‍ പിറന്നത് രണ്ട് ഗോള്‍
X

ബെര്‍ലിന്‍: യൂറോ കപ്പില്‍ നിന്ന് നിലവിലെ ചാംപ്യന്‍മാരായ ഇറ്റലി പുറത്ത്. സ്വിറ്റ്‌സര്‍ലന്റാണ് അസൂറികളെ വീഴ്ത്തിയത്. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് സ്വിസിന്റെ ജയം. മത്സരത്തില്‍ തുടക്കം മുതല്‍ സ്വിറ്റ്‌സര്‍ലാന്റാണ് ആധിപത്യം പുലര്‍ത്തിയത്.37ാം മിനിറ്റില്‍ വാര്‍ഗാസിന്റെ അസിസ്റ്റില്‍ നിന്ന് റെമോ ഫ്രുലറിന്റെ ഫിനിഷ് ആണ് സ്വിറ്റ്‌സര്‍ലാന്റിനെ മുന്നില്‍ എത്തിച്ചത്. രണ്ടാം പകുതിയില്‍ തുടക്കത്തില്‍ തന്നെ സ്വിറ്റ്‌സര്‍ലാന്റ് രണ്ടാം ഗോള്‍ നേടി. വാര്‍ഗസിന്റെ ഒരു കോര്‍ണര്‍ ആണ് സ്വിസിന്റെ രണ്ടാം ഗോള്‍ ആയത്.ചരിത്രത്തില്‍ രണ്ടാം തവണയാണ് സ്വിസ് യൂറോ ക്വാര്‍ട്ടറില്‍ പ്രവേശിക്കുന്നത്.




Next Story

RELATED STORIES

Share it