Special

ട്രാന്‍സ്ഫര്‍ റൗണ്ട് അപ്പ്; ബ്രസീലിയന്‍ താരങ്ങള്‍ക്കായി പ്രീമിയര്‍ ലീഗില്‍ കടുത്ത മല്‍സരം

ലീഡ്‌സ് യുനൈറ്റഡിന്റെ റഫീനയ്ക്ക് വേണ്ടിയാണ് പ്രധാന മല്‍സരം.

ട്രാന്‍സ്ഫര്‍ റൗണ്ട് അപ്പ്; ബ്രസീലിയന്‍ താരങ്ങള്‍ക്കായി പ്രീമിയര്‍ ലീഗില്‍ കടുത്ത മല്‍സരം
X



ലണ്ടന്‍: ഈ സീസണിലെ ട്രാന്‍സ്ഫര്‍ ജാലകം തുറന്നതോടെ താരങ്ങള്‍ക്കായുള്ള ക്ലബ്ബുകളുടെ മല്‍സരം തുടരുകയാണ്. ഇതിനോടകം നിരവധി താരങ്ങളെ പല ക്ലബ്ബുകളും സൈന്‍ ചെയ്തു. ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ നിരവധി ബ്രസീലിയന്‍ താരങ്ങള്‍ക്കായുള്ള വടംവലി തുടരുകയാണ്. റഫീനാ, റിച്ചാര്‍ലിസണ്‍, ആന്റണി, ഇവാനിലസണ്‍, ബ്രീമര്‍ എന്നീ താരങ്ങള്‍ക്കാണ് പ്രീമിയര്‍ ലീഗ് ക്ലബ്ബുകള്‍ പിടിമുറിക്കിയിരിക്കുന്നത്.


ലീഡ്‌സ് യുനൈറ്റഡിന്റെ റഫീനയ്ക്ക് വേണ്ടിയാണ് പ്രധാന മല്‍സരം. ആഴ്‌സണലാണ് താരത്തിനായി മുന്നിലുള്ളത്. 25കാരനായ റഫീനയെ ഗണ്ണേഴ്‌സ് തന്നെ ഈ സീസണില്‍ സ്വന്തമാക്കുമെന്നാണ് റിപ്പോര്‍ട്ട്. മറ്റൊരു ബ്രസീലിയന്‍ ഫോര്‍വേഡായ റിച്ചാര്‍ലിസണാണ് വിപണിയില്‍ വന്‍ ഡിമാന്റ്. എവര്‍ട്ടണ്‍ താരമായ റിച്ചാര്‍ലിസണിന് വേണ്ടി ചെല്‍സിയും ടോട്ടന്‍ഹാമുമാണ് മുന്നിലുള്ളത്.25കാരനായ താരത്തിനായി 50 മില്ല്യണ്‍ യൂറോയിലധികം വേണമെന്നാണ് എവര്‍ട്ടണ്‍ന്റെ മോഹം.


പോര്‍ട്ടോയുടെ ബ്രസീലിയന്‍ സ്‌ട്രൈക്കറായ ഇവാനിലസണിനായി രംഗത്തുള്ളത് മാഞ്ചസ്റ്റര്‍ യുനൈറ്റഡാണ്. 22 കാരനായ താരത്തിന് 55 മില്ല്യണ്‍ യൂറോ നല്‍കാന്‍ യുനൈറ്റഡ് ഒരുക്കമാണ്. എന്നാല്‍ ഈ ഓഫര്‍ പോര്‍ട്ടോ തള്ളിയിരുന്നു.


ഡച്ച് ക്ലബ്ബ് അയാകസിന്റെ ബ്രസീലിയന്‍ വിങര്‍ ആന്റണിയ്ക്കായി യുനൈറ്റഡ് വലവിരിച്ചിട്ടുണ്ട്. 22 കാരനായ ആന്റണിയ്ക്ക് 40 മില്ല്യണ്‍ യൂറോയാണ് യുനൈറ്റഡ് നല്‍കുക. ഈ ഡീല്‍ ഉടന്‍ പ്രാബല്യത്തില്‍ വരും. ടൊറീനോയുടെ ബ്രസീലിയന്‍ ഡിഫന്‍ഡര്‍ ബ്രീമര്‍ക്കായി ഇറ്റാലിയന്‍ ക്ലബ്ബ് ഇന്ററാണ് രംഗത്തുള്ളത്.







Next Story

RELATED STORIES

Share it