Football

ട്രാന്‍സ്‌ജെന്‍ഡര്‍ വനിതകളെ ആഭ്യന്തര ടെന്നിസ് ടൂര്‍ണ്ണമെന്റുകളില്‍ നിന്ന് വിലക്കി ബ്രിട്ടന്‍; സ്വാഗതം ചെയ്ത് ടെന്നിസ് ഇതിഹാസം മാര്‍ട്ടിനാ നവരത്‌നലോവ

ട്രാന്‍സ്‌ജെന്‍ഡര്‍ വനിതകളെ ആഭ്യന്തര ടെന്നിസ് ടൂര്‍ണ്ണമെന്റുകളില്‍ നിന്ന് വിലക്കി ബ്രിട്ടന്‍; സ്വാഗതം ചെയ്ത് ടെന്നിസ് ഇതിഹാസം മാര്‍ട്ടിനാ നവരത്‌നലോവ
X

ലണ്ടന്‍: ആഭ്യന്തര ടെന്നിസ് ടൂര്‍ണ്ണമെന്റുകളില്‍ നിന്ന് ട്രാന്‍സ്‌ജെന്‍ഡര്‍ വനിതകളെ വിലക്ക് ബ്രിട്ടന്‍. അടുത്ത മാസം മുതല്‍ തീരുമാനം പ്രാബല്യത്തില്‍ വരും. നിലവില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വനിതകള്‍ക്ക് ബ്രിട്ടനില്‍ കളിക്കാം. എന്നാല്‍ ജനുവരി 25 മുതല്‍ ഈ തീരുമാനത്തില്‍ മാറ്റം ഉണ്ടാവും.ജന്‍മം കൊണ്ട് സ്ത്രീയായവര്‍ക്ക് മാത്രമേ ആഭ്യന്തര ടൂര്‍ണ്ണമെന്റുകളില്‍ കളിക്കാനാവൂ. ലീഗുകള്‍, ടൂര്‍ണ്ണമെന്റുകള്‍, മറ്റ് ക്ലബ്ബ് തല മല്‍സരങ്ങള്‍, ദേശീയ ചാംപ്യന്‍ഷിപ്പുകള്‍ എന്നിവയില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വനിതകള്‍ക്ക് ഇനിമുതല്‍ കളിക്കാന്‍ കഴിയില്ല. എന്നാല്‍ വിബിള്‍ഡണ്‍, മറ്റ് ഇന്റര്‍നാഷണല്‍ ടൂര്‍ണ്ണമെന്റുകള്‍ എന്നിവയില്‍ ഈ തീരുമാനം ബാധകമാവില്ല. നിലവില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വനിതകള്‍ക്ക് ഡബ്ല്യൂടിഎ-ഐടിഎഫ് ഇവന്റുകളിലും ട്രാന്‍സ്‌ജെന്‍ഡര്‍ വനിതകള്‍ക്ക് കളിക്കാം.


തീരുമാനത്തെ വനിതാ ടെന്നിസ് ഇതിഹാസം മാര്‍ട്ടിനാ നവരത്‌നലോവ സ്വാഗതം ചെയ്തു. ലോണ്‍സ് ടെന്നിസ് അസോസിയേഷന്റെ തീരുമാനത്തെ താന്‍ സ്വാഗതം ചെയ്യുന്നു. അമേരിക്കയും മറ്റ് രാജ്യങ്ങളും സമാനമായ തീരുമാനങ്ങള്‍ സ്വീകരിക്കണമെന്നും നവരത്‌നലോവ പറഞ്ഞു.




Next Story

RELATED STORIES

Share it