Football

യൂറോയില്‍ ഇന്ന് മരണഗ്രൂപ്പിന്റെ വിധിയെഴുത്ത്; പോര്‍ച്ചുഗലിന് നിര്‍ണ്ണായകം

രാത്രി 12.30നാണ് മല്‍സരം.

യൂറോയില്‍ ഇന്ന് മരണഗ്രൂപ്പിന്റെ വിധിയെഴുത്ത്; പോര്‍ച്ചുഗലിന് നിര്‍ണ്ണായകം
X


ലിസ്ബണ്‍: യൂറോ കപ്പില്‍ മരണഗ്രൂപ്പില്‍ ഇന്ന് പോര്‍ച്ചുഗല്‍ ഫ്രാന്‍സിനെതിരേ ഇറങ്ങും. മരണഗ്രൂപ്പായ എഫില്‍ അവസാന മല്‍സരത്തില്‍ ജര്‍മ്മനിയോട് വന്‍ തോല്‍വിയേറ്റു വാങ്ങിയ പോര്‍ച്ചുഗലിന് ഇന്ന് ജയം അനിവാര്യമാണ്. മൂന്നാം സ്ഥാനത്തുള്ള പോര്‍ച്ചുഗലിന്റെ എതിരാളി നേരത്തെ പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ച ഫ്രാന്‍സാണ്. കഴിഞ്ഞ യൂറോകപ്പില്‍ ഫൈനലില്‍ ഏറ്റുമുട്ടിയപ്പോള്‍ പോര്‍ച്ചുഗല്‍ ഫ്രഞ്ച് പടയെ തുരുത്തി കിരീടം നേടിയിരുന്നു. എന്നാല്‍ 2016നേക്കാള്‍ മികച്ച നിരയുമായാണ് ഫ്രാന്‍സ് ഇറങ്ങുന്നത്.പോര്‍ച്ചുഗല്‍ നിരയില്‍ ജാവോ ഫ്‌ളിക്‌സു ന്യൂനോ മെന്‍ഡിസും ടീമിനൊപ്പം ചേര്‍ന്നിട്ടില്ല. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മികച്ച ഫോമിലാണെങ്കിലും ഗോള്‍ അവസരങ്ങള്‍ കണ്ടെത്താന്‍ പറങ്കിപ്പടയ്ക്ക് കഴിയുന്നില്ല. ഫ്രഞ്ച് നിരയില്‍ ഉസ്മാനെ ഡെംബലേ ഇന്ന് കളിക്കില്ല. രാത്രി 12.30നാണ് മല്‍സരം. പോര്‍ച്ചുഗലിനെ വീഴ്ത്തി ഗ്രൂപ്പ് ചാംപ്യന്‍മാരാവാനാണ് ഫ്രഞ്ച്പട ഇന്നിറങ്ങുന്നത്.


ഇന്ന് സമനില വഴങ്ങിയാലും മികച്ച മൂന്നാം സ്ഥാനക്കാരായി പ്രീക്വാര്‍ട്ടര്‍ ഉറപ്പിക്കാമെന്ന പ്രതീക്ഷയും പോര്‍ച്ചുഗലിനുണ്ട്. ആദ്യ മല്‍സരത്തിലെ മികച്ച ജയമാണ് പോര്‍ച്ചുഗലിന് മുതല്‍കൂട്ടാവൂക. മികച്ച മൂന്നാം സ്ഥാനക്കാരില്‍ ഉക്രെയ്ന്‍, ഫിന്‍ലാന്റ് എന്നിവരേക്കാള്‍ മുന്‍തൂക്കം പോര്‍ച്ചുഗലിനുണ്ട്. മികച്ച മൂന്നാം സ്ഥാനക്കാരില്‍ സ്വിറ്റ്‌സര്‍ലാന്റ്, ചെക്ക് റിപ്പബ്ലിക്ക് എന്നിവരാണ് പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ചത്.


ഇതേ ഗ്രൂപ്പില്‍ ഇതേ സമയം നടക്കുന്ന മറ്റൊരു മല്‍സരത്തില്‍ ജര്‍മ്മനി ഹംഗറിയെ നേരിടും. ഗ്രൂപ്പില്‍ ജര്‍മ്മനി രണ്ടാം സ്ഥാനത്താണ്.ഹംഗറിയെ അനായാസം തോല്‍പ്പിച്ച് ഗ്രൂപ്പ് ചാംപ്യന്‍മാരാവാനാണ് ജര്‍മ്മന്‍ നിരയുടെയും ലക്ഷ്യം.




Next Story

RELATED STORIES

Share it