Football

വാറിനെതിരേ പ്രതികരിച്ചു; നെയ്മര്‍ക്കെതിരേ നടപടി

വാറിനെതിരേ പ്രതികരിച്ചു; നെയ്മര്‍ക്കെതിരേ നടപടി
X

സാവോപോളോ: പിഎസ്ജി സ്‌ട്രൈക്കറും ബ്രിസീലിയന്‍ താരവുമായ നെയ്മറിനെതിരേ യുവേഫാ നടപടിയെടുക്കും. ചാംപ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടര്‍ മല്‍സരത്തില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനോട് തോറ്റതിന് ശേഷം വീഡിയോ അസിസ്റ്റന്റ് റഫറിങ് സിസ്റ്റത്തെക്കുറിച്ച് (വാര്‍) നെയ്മര്‍ മോശമായി പ്രതികരിച്ചിരുന്നു. ഇതിനെതിരേയാണ് യുവേഫ നടപടിയെടുക്കാന്‍ പോവുന്നത്. കേസില്‍ താരം കുറ്റക്കാരനെന്ന് കണ്ടെത്തി. എന്നാല്‍, നെയ്മറിന്റെ വിശദീകരണം കൂടെ ലഭിച്ചതിന് ശേഷമേ ശിക്ഷ വിധിക്കൂ.

ആദ്യപാദത്തില്‍ ജയിച്ച പിഎസ്ജി രണ്ടാം പാദത്തില്‍ തോറ്റിരുന്നു. യുനൈറ്റഡ് എവേ ഗോളിന്റെ പിന്‍ബലത്തിലായിരുന്നു ജയിച്ചത്. ഇരുപാദങ്ങളിലുമായി 33നാണ് യുനൈറ്റഡിന്റെ ജയം. ഇഞ്ചുറി ടൈമില്‍ യുനൈറ്റഡിന് അനുകൂലമായി ലഭിച്ച പെനാല്‍റ്റിയാണ് പിഎസ്ജിയുടെ തോല്‍വിക്കു കാരണം. വാറിന്റെ ഇടപെടലിലൂടെയായിരുന്നു പെനാല്‍റ്റി വിധിച്ചത്. ഈ വിധിക്കെതിരേയായിരുന്നു നെയ്മര്‍ ഇന്‍സ്റ്റഗ്രാമില്‍ പ്രതികരിച്ചത്. പ്രകോപിതനായ നെയ്മര്‍ അത് ഒരിക്കലും പെനാല്‍റ്റി ആകില്ലാ എന്നും ഫുട്‌ബോളിനെക്കുറിച്ച് ഒരു വിവരവും ഇല്ലാത്ത നാലുപേരാണ് വാര്‍ നിയന്ത്രിക്കുന്നതെന്നും പ്രതികരിച്ചിരുന്നു. ഈ പ്രതികരണമാണ് യുവേഫാ കുറ്റമാണെന്ന് കണ്ടെത്തിയത്. പരിക്ക് മൂലം മൂന്ന് മാസത്തോളമായി നെയ്മര്‍ വിശ്രമത്തിലാണ്. പിഎസ്ജിയുടെ ചാംപ്യന്‍സ് ലീഗ് മല്‍സരത്തിലും താരം കളിച്ചിരുന്നില്ല.

Next Story

RELATED STORIES

Share it