Special

ലോകകപ്പ്; ഖത്തറിന്റെ നഷ്ടങ്ങള്‍

സാദിയോ മാനെ: ആഫ്രിക്കന്‍ ഫുട്‌ബോളിന്റെ കറുത്ത മുത്തായ സാദിയോ മാനെയാണ് ഖത്തര്‍ ലോകകപ്പിന്റെ ഏറ്റവും വലിയ നഷ്ടം.

ലോകകപ്പ്; ഖത്തറിന്റെ നഷ്ടങ്ങള്‍
X



ഓരോ ലോകകപ്പിന്റെയും ആവേശം ആരാധകരുടെ ഇഷ്ടതാരങ്ങള്‍ ലോകകപ്പില്‍ മാറ്റുരയ്ക്കുമ്പോഴാണ്. നാല് വര്‍ഷം കൂടുമ്പോഴാണ് നാം ഇഷ്ടതാരങ്ങളെ ലോകകപ്പില്‍ കാണുന്നത്. എന്നാല്‍ മിക്ക ദിവസങ്ങളിലും ക്ലബ്ബ് തലത്തില്‍ നാം ഈ താരങ്ങളുടെ പ്രകടനം നേരിട്ടറിയാറുണ്ട്. ഇവരെ നമ്മുടെ പ്രിയപ്പെട്ടവരാക്കി മാറ്റിയത് ചാംപ്യന്‍സ് ലീഗും ലോകത്തിലെ മറ്റ് പ്രധാനപ്പെട്ട ലീഗുകളുമാണ്. ഈ താരങ്ങളെ നാം ലോകകപ്പില്‍ കാണാന്‍ ആഗ്രഹിച്ചതുമാണ്. എന്നാല്‍ യോഗ്യതാ നേടാനാവാതെയും പരിക്ക് കാരണവും ലോകകപ്പ് നഷ്ടമാവുന്നത് തീരാ വേദനായാണ്. ഇത്തവണത്തെ ഖത്തര്‍ ലോകകപ്പില്‍ കളിക്കാന്‍ സാധിക്കാത്ത നിരവധി താരങ്ങളുണ്ട്. ആരാധകര്‍ക്ക് ഏറെ വേദന നല്‍കിയ ആ താരങ്ങള്‍ ആരെല്ലാമാണെന്ന് നോക്കാം.

സാദിയോ മാനെ: ആഫ്രിക്കന്‍ ഫുട്‌ബോളിന്റെ കറുത്ത മുത്തായ സാദിയോ മാനെയാണ് ഖത്തര്‍ ലോകകപ്പിന്റെ ഏറ്റവും വലിയ നഷ്ടം.ബയേണ്‍ മ്യുണിക്കിന് വേണ്ടി കളിക്കുന്നതിനിടെ താരത്തിന് പരിക്കേല്‍ക്കുകയായിരുന്നു. ഖത്തറിലേക്കുള്ള സെനഗല്‍ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും അവസാന നിമിഷം പരിക്കില്‍ നിന്ന് മുക്തനാവാത്തതിനെ തുടര്‍ന്ന് ടീമില്‍ നിന്ന് പുറത്താവുകയായിരുന്നു.അട്ടിമറി ശക്തികളാവാന്‍ ഇറങ്ങുന്ന സെനഗലിന് ഇത് ഏറ്റവും വലിയ തിരിച്ചടിയാണ് .


എര്‍ലിങ് ഹാലന്റ്: ആധുനിക ഫുട്ബോളിലെ ഒന്നാം നമ്പര്‍ സ്‌ട്രൈക്കര്‍ എന്ന വിശേഷണത്തിന് അര്‍ഹനായ നോര്‍വെയുടെ എര്‍ലിങ് ഹാലന്റ്. ലോകകപ്പിന് യോഗ്യത നേടാന്‍ കഴിയാത്തതാണ് മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഗോള്‍ മെഷീനായ ഹാലന്റിന് തിരിച്ചടിയായത്. ഒമ്പത് മല്‍സരങ്ങളില്‍ നിന്ന് ഈ സീസണില്‍ താരം സിറ്റിയ്ക്കായി 15 ഗോളുകളാണ് സ്‌കോര്‍ ചെയ്തത്. 22 കാരനായ താരത്തിനെ വരും ലോകകപ്പുകളില്‍ കാണാമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

മുഹമ്മദ് സലാഹ്: ലിവര്‍പൂളിന്റെ ഈജിപ്ഷ്യന്‍ താരത്തിനും തിരിച്ചടിയായത് ടീം യോഗ്യത നേടാത്തതാണ്. ലോക ഫുട്ബോളിലെ ഒന്നാം നമ്പര്‍ താരങ്ങളിലൊരാളായ സലാഹിന് റഷ്യന്‍ ലോകകപ്പിലും തിളങ്ങാനായിരുന്നില്ല. അന്ന് ടീം ഗ്രൂപ്പ് സ്റ്റേജില്‍ തന്നെ പുറത്തായിരുന്നു. സലാഹിന്റെ പരിക്ക് തന്നെയായിരുന്നു അന്ന് ടീമിന്റെ വില്ലന്‍.

ഡേവിഡ് ആല്‍ബ: റയലിന്റെ ആല്‍ബ എന്ന പറഞ്ഞാലേ ആരാധകര്‍ക്ക് മനസ്സിലാവൂ. ഓസ്ട്രിയയുടെ മിന്നും താരം. എന്നാല്‍ 30കാരന് ടീമിനായി ലോകകപ്പ് കളിക്കാനുള്ള ഭാഗ്യമില്ല. 1998ന് ശേഷം ഓസ്ട്രിയ ലോകകപ്പിന് യോഗ്യത നേടിയിട്ടില്ല. റയലിനായി കഴിഞ്ഞ സീസണില്‍ മൂന്ന് കിരീടം നേടിയ ആല്‍ബ അടുത്ത ലോകകപ്പിനായി കാത്തിരിക്കുകയാണ്.

റിയാദ് മെഹറസ്: അല്‍ജിരിയയുടെ മാഞ്ചസ്റ്റര്‍ സിറ്റി താരം. ആഫ്രിക്കയിലെ മികച്ച ഫുട്ബോള്‍ താരത്തിന്റെ ടീമിന് കഴിഞ്ഞ തവണത്തേത് പോലെ ഇത്തവണയും യോഗ്യത നേടാനായില്ല. സിറ്റിയ്ക്ക്ായി നിരവധി നേട്ടങ്ങള്‍ സ്വന്തമാക്കുമ്പോഴും രാജ്യത്തെ ലോകകപ്പില്‍ എത്തിക്കാന്‍ മെഹറസിന് കഴിഞ്ഞില്ല. 31 കാരനായ താരത്തിന് നാല് വര്‍ഷം കഴിയുമ്പോള്‍ അടുത്ത ലോകകപ്പ് കളിക്കാന്‍ കഴിയുമോ എന്നും കണ്ടറിയണം.

മാര്‍ട്ടിന്‍ ഒഡെഗാര്‍ഡ്: 23 കാരനായ നോര്‍വെ മിഡ്ഫീല്‍ഡര്‍ക്കും തിരിച്ചടിയായത് ടീം യോഗ്യത നേടാത്തതാണ്. ആഴ്സണലിനായി താരം മിന്നും ഫോമിലാണ്.

ജിയാന്‍ലൂജി ഡൊണ്ണരുമ: ലോകകപ്പ് ആരാധകര്‍ക്ക് ഇത്തവണ ഏറ്റവും കൂടുതല്‍ മിസ്സ് ചെയ്യുക ഇറ്റാലിയന്‍ താരങ്ങളെയാണ്. തുടര്‍ച്ചയായ രണ്ടാം ലോകകപ്പിലും ഇറ്റലിക്ക് യോഗ്യത നേടാനായില്ല. ലോക ഗോള്‍കീപ്പര്‍മാരില്‍ പ്രധാനികളിലൊരാളായ ഇറ്റാലിയന്‍ ഗോള്‍കീപ്പര്‍ ഡൊണ്ണൊരുമ പിഎസ്ജിയ്ക്കായാണ് കളിക്കുന്നത്. യൂറോയിലെ മികച്ച താരമായ ഡൊണ്ണുരുമ്മയുടെ പ്രകടനങ്ങള്‍ ലോകകപ്പിന്റെ തന്നെ നഷ്ടങ്ങളാണ്.

ഫ്രാങ്ക് കെസ്സി: ഐവറികോസ്റ്റിന്റെ 19കാരനായ ബാഴ്സതാരത്തിനും വിനയായത് ടീം യോഗ്യത നേടാത്തത് തന്നെ.എസി മിലാനായി 37 ഗോളുകള്‍ നേടിയ മിഡ്ഫീല്‍ഡര്‍ നിലവില്‍ ബാഴ്സയ്ക്കായും അപാര ഫോമിലാണ്.


ലൂയിസ് ഡയസ്സ്: ലിവര്‍പൂള്‍ കഴിഞ്ഞ തവണ റെക്കോഡ് തുകയ്ക്ക് ടീമിലെത്തിച്ച കൊളംബിയന്‍ താരമാണ് ലൂയിസ് ഡയസ്സ്.ലാറ്റിന്‍ അമേരിക്കയില്‍ നിന്ന് യോഗ്യത നേടാന്‍ മുന്‍ ശക്തികളായ കൊളംബിയക്ക് കഴിഞ്ഞില്ല. തന്റെ അപാര ഫോം യോഗ്യത മല്‍സരങ്ങളില്‍ പുറത്തെടുക്കാനും ഡയസ്സിനായില്ല.

മാര്‍ക്കോ വെറാറ്റി: പിഎസ്ജിയുടെ കൂന്തുമുന.തന്റെ 20ാം വയസ്സില്‍ ദേശീയ ടീമിനായി അരങ്ങേറ്റം.2014 ലോകകപ്പില്‍ രാജ്യത്തിന്റെ മോശം ഫോമും താരത്തിന്റെ പരിക്കും കരിയറില്‍ വില്ലനായി.2016 യൂറോയിലും തിളങ്ങാനായില്ല. എന്നാല്‍ വെറാറ്റി പിന്നീട് സൂപ്പര്‍ ഫോമില്‍ വളര്‍ന്നെങ്കിലും രാജ്യം ലോകകപ്പകളില്‍ യോഗ്യത നേടാനാവത്തത് തിരിച്ചടിയായി.


വിക്ടര്‍ ഒഷിമെന്‍: ലോക ട്രാന്‍സ്ഫര്‍ വിപണിയില്‍ ഏവരും ഒറ്റുനോക്കുന്ന നൈജീരിയന്‍ സ്‌ട്രൈക്കര്‍ 23 കാരനായ വിക്ടര്‍ ഒഷിമെന്‍. ഇറ്റാലിയന്‍ സീരി എയിലെ നപ്പോളിയന്‍ കുതിപ്പിന് പിന്നിലെ ഒറ്റയാള്‍ പോരാളി. നപ്പോളിയ്ക്കായി 68 മല്‍സരങ്ങളില്‍ നിന്നും 30 ഗോളുകള്‍. എന്നാല്‍ നൈജീരിയ യോഗ്യത നേടാനാവത്തത് ഒഷിമെന്‍ എന്ന പോരാളിക്ക് കനത്ത തിരിച്ചടി ആവുകയായിരുന്നു.








Next Story

RELATED STORIES

Share it