- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
100 കോടിയുടെ തട്ടിപ്പ്: മോചനദ്രവ്യം ആവശ്യപ്പെട്ട് കൂട്ടാളിയെ തട്ടിക്കൊണ്ടുപോയ അഞ്ചുപേര്‍ അറസ്റ്റില്‍
തളിപ്പറമ്പ ഫ്രൂട്‌സ് വ്യാപാരി സിഎച്ച് റോഡിലെ ഫ്രൂട്‌സ് വ്യാപാരി ചുള്ളിയോടന്‍ പുതിയപുരയില്‍ ഇബ്രാഹിം (30), കുറുമാത്തൂര്‍ വെള്ളാരംപാറയിലെ ഫ്രൂട്ട്‌സ് വ്യാപാരി ആയിഷാസില്‍ മുഹമ്മദ് സുനീര്‍ (28), തളിപ്പറമ്പ കാക്കത്തോട് സ്വദേശി ഡ്രൈവറായ പാറപ്പുറത്ത് മൂപ്പന്റകത്ത് മുഹമ്മദ് ഷാക്കീര്‍ (31), യത്തീംഖാനക്ക് സമീപത്തെ കോണ്‍ട്രാക്ടര്‍ കൊമ്മച്ചി പുതിയപുരയില്‍ ഇബ്രാഹിം കുട്ടി (35), ഡ്രൈവറായ മന്ന സ്വദേശി കായക്കൂല്‍ മുഹമ്മദ് അഷറഫ് (43) എന്നിവരെയാണ് ഡിവൈഎസ്പി എം പി വിനോദിന്റെ നേതൃത്വത്തില്‍, ഇന്‍സ്‌പെക്ടര്‍ എ വി ദിനേശനും സംഘവും അറസ്റ്റ്‌ചെയ്തത്.

കണ്ണൂര്‍: നൂറു കോടി തട്ടിയെടുത്ത് മുങ്ങിയ യുവാവിന്റെ കൂട്ടാളിയെ മോചനദ്രവ്യമാവശ്യപ്പെട്ട് തട്ടിക്കൊണ്ട് പോയ അഞ്ചു പേര്‍ അറസ്റ്റില്‍. തളിപ്പറമ്പ ഫ്രൂട്‌സ് വ്യാപാരി സിഎച്ച് റോഡിലെ ഫ്രൂട്‌സ് വ്യാപാരി ചുള്ളിയോടന്‍ പുതിയപുരയില്‍ ഇബ്രാഹിം (30), കുറുമാത്തൂര്‍ വെള്ളാരംപാറയിലെ ഫ്രൂട്ട്‌സ് വ്യാപാരി ആയിഷാസില്‍ മുഹമ്മദ് സുനീര്‍ (28), തളിപ്പറമ്പ കാക്കത്തോട് സ്വദേശി ഡ്രൈവറായ പാറപ്പുറത്ത് മൂപ്പന്റകത്ത് മുഹമ്മദ് ഷാക്കീര്‍ (31), യത്തീംഖാനക്ക് സമീപത്തെ കോണ്‍ട്രാക്ടര്‍ കൊമ്മച്ചി പുതിയപുരയില്‍ ഇബ്രാഹിം കുട്ടി (35), ഡ്രൈവറായ മന്ന സ്വദേശി കായക്കൂല്‍ മുഹമ്മദ് അഷറഫ് (43) എന്നിവരെയാണ് ഡിവൈഎസ്പി എം പി വിനോദിന്റെ നേതൃത്വത്തില്‍, ഇന്‍സ്‌പെക്ടര്‍ എ വി ദിനേശനും സംഘവും അറസ്റ്റ്‌ചെയ്തത്.
നൂറ് കോടി നിക്ഷേപ തട്ടിപ്പിന് നേതൃത്വം നല്‍കിയ ചപ്പാരപ്പടവിലെ മുഹമ്മദ് അബിനാസിന്റെ കൂട്ടാളി മഴൂരിലെ പി കെ സുഹൈറിനെ (26)യാണ് സംഘം മോചനദ്രവ്യം ആവശ്യപ്പെട്ട് തട്ടിക്കൊണ്ടുപോയത്. സംഘത്തിലെ പലരില്‍ നിന്നും രണ്ട് ലക്ഷം മുതല്‍ 5 ലക്ഷം വരെ തട്ടിപ്പ് സംഘം കൈപറ്റിയതായി പോലിസിന് വിവരം ലഭിച്ചിട്ടുണ്ടെങ്കിലും തട്ടികൊണ്ടു പോയതിനെ കുറിച്ചോ പണം നഷ്ടപ്പെട്ടതിനെ കുറിച്ചോ പോലിസില്‍ പരാതിപ്പെടാത്തത് അന്വേഷണത്തിന് തടസമായിട്ടുണ്ട്.
സുഹൈറിന്റെ മാതാവ് ആത്തിക്ക മകനെ ഈ മാസം 23 മുതല്‍ കാണാനില്ലെന്ന് കഴിഞ്ഞ ദിവസം തളിപ്പറമ്പ് പോലീസില്‍പരാതി നല്‍കിയതോടെയാണ് കോടികളുടെ തട്ടിപ്പ് സംഘത്തെ കുറിച്ച് പോലിസിനും വിവരം ലഭിക്കുന്നത്. പോലിസ് അന്വേഷണത്തില്‍ സുഹൈറിനെ സഹോദരിയുടെ ആലക്കോട് തടിക്കടവിലെ വീട്ടില്‍ നിന്നും രാത്രിയോടെ കസ്റ്റഡിയില്‍ എടുത്തപ്പോഴാണ് തട്ടിക്കൊണ്ട് പോവലിന് പിന്നില്‍ പ്രവര്‍ത്തിച്ച സംഘത്തെ കുറിച്ച് വിവരം ലഭിച്ചത്. തുടര്‍ന്ന് പ്രതികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
RELATED STORIES
മഞ്ഞുമ്മലില്‍ രണ്ടു പേര്‍ പുഴയില്‍ മുങ്ങിമരിച്ചു
12 April 2025 2:16 PM GMTശ്രീകൃഷ്ണ വിഗ്രഹത്തില്‍ മാലയിട്ട് വീഡിയോ എടുത്ത് പ്രചരിപ്പിച്ചു; ജസ്ന ...
12 April 2025 1:09 PM GMTമുതലാളിയുടെ ലക്ഷ്യം തൊഴിലാളികളെ ചൂഷണം ചെയ്യല്‍; ആശ സമരത്തില്‍...
12 April 2025 11:44 AM GMTകമ്മ്യൂണിസ്റ്റുകളുടെ ഉള്ളിലെ മുസ് ലിം വിരുദ്ധത ഒരു കഫിയ്യ കൊണ്ടും...
12 April 2025 7:14 AM GMTസ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന
12 April 2025 5:03 AM GMTബില്ലുകളില്‍ തീരുമാനമെടുക്കാന്‍ ഗവര്‍ണര്‍മാര്‍ക്ക് സമയപരിധി നിശ്ചയിച്ച ...
12 April 2025 4:43 AM GMT