Sub Lead

ലോക്‌സഭാ തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വി: കോണ്‍ഗ്രസില്‍ കൂട്ടരാജി

കഴിഞ്ഞ ദിവസം രാജി സന്നദ്ധത അറിയിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും മുന്നോട്ട് വന്നിരുന്നു. നാളെ ചേരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ഇക്കാര്യം ചര്‍ച്ച ചെയ്യും.

ലോക്‌സഭാ തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വി: കോണ്‍ഗ്രസില്‍ കൂട്ടരാജി
X

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തെതുടര്‍ന്ന് കോണ്‍ഗ്രസില്‍ കൂട്ട രാജി. തുടര്‍ച്ചയായി രണ്ടാം തവണയും കനത്ത തോല്‍വി നേരിട്ടതോടെയാണ് പ്രമുഖ നേതാക്കള്‍ രാജിവച്ചത്.ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാജ് ബബ്ബറക്കം മൂന്ന് സംസ്ഥാന അധ്യക്ഷന്‍മാര്‍ സ്ഥാനം രാജിവെച്ചു. സംസ്ഥനാത്ത് പാര്‍ട്ടിയുടെ മോശം പ്രകടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് രാജ് ബബ്ബാര്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് രാജിക്കത്ത് നല്‍കുകയായിരുന്നു.

ശരിയായ രീതിയില്‍ ഉത്തരവാദിത്തം നിറവേറ്റാന്‍ തനിക്കായിട്ടില്ലെന്നും വിജയികളെ അഭിനന്ദിക്കുന്നുവെന്നും രാജ് ബബ്ബര്‍ പറഞ്ഞു. ഫത്തേപുര്‍ സിക്രി മണ്ഡലത്തില്‍ അദ്ദേഹം മത്സരിച്ചിരുന്നെങ്കിലും പരാജയപ്പെട്ടിരുന്നു. കോണ്‍ഗ്രസ് കര്‍ണാടക പ്രചാരണ തലവന്‍ എച്ച് കെ പാട്ടിലും ഒഡീഷ പാര്‍ട്ടി അധ്യക്ഷന്‍ നിരജ്ഞന്‍ പട്‌നായിക്കും ഇതിനോടകം രാജിവെച്ചു. കര്‍ണാടകയിലും ഒഡീഷയിലും കോണ്‍ഗ്രസ് തുടച്ച് നീക്കപ്പെട്ടിരുന്നു.

കഴിഞ്ഞ ദിവസം രാജി സന്നദ്ധത അറിയിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും മുന്നോട്ട് വന്നിരുന്നു. നാളെ ചേരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ഇക്കാര്യം ചര്‍ച്ച ചെയ്യും. കോണ്‍ഗ്രസിന്റെ പരമ്പരാഗത മണ്ഡലമായ അമേത്തിയില്‍ സ്മൃതി ഇറാനിക്ക് മുമ്പില്‍ രാഹുല്‍ കനത്ത പരാജയം നേരിട്ടത് കോണ്‍ഗ്രസിന് കടുത്ത തിരിച്ചടിയായിരുന്നു. അമേഠി കോണ്‍ഗ്രസ് ജില്ലാ അധ്യക്ഷനന്‍ യോഗേന്ദ്ര മിശ്രയും രാജിവെച്ചിട്ടുണ്ട്.

ഉത്തര്‍പ്രദേശില്‍ പ്രിയങ്കാ ഗാന്ധിയേയും ജ്യോതിരാദിത്യ സിന്ധ്യയേയും മുഴുവന്‍ സമയ പ്രചാരണത്തിനിറക്കിയിട്ടും 80 സീറ്റില്‍ റായ്ബറേലയില്‍ മാത്രമാണ് ജയിക്കാനായത്. തിരഞ്ഞെടുപ്പ് ഫലം കോണ്‍ഗ്രസ് കനത്ത തിരിച്ചടിയാണ് ഉണ്ടാക്കിയിട്ടുള്ളത്.

Next Story

RELATED STORIES

Share it