Sub Lead

സംവരണം: ഇടതുസര്‍ക്കാരിന്റെ മറുപടി പിന്നാക്ക ജനതയ്‌ക്കെതിരായ വെല്ലുവിളി- തുളസീധരന്‍ പള്ളിക്കല്‍

സംവരണം: ഇടതുസര്‍ക്കാരിന്റെ മറുപടി പിന്നാക്ക ജനതയ്‌ക്കെതിരായ വെല്ലുവിളി- തുളസീധരന്‍ പള്ളിക്കല്‍
X

തിരുവനന്തപുരം: സംവരണം 50 ശതമാനം കടക്കാമെന്ന ഇടതുസര്‍ക്കാര്‍ സുപ്രിംകോടതിയില്‍ നല്‍കിയ മറുപടി പിന്നാക്കജനതയോടുള്ള വെല്ലുവിളിയാണെന്നും ഇത് തിരിച്ചറിഞ്ഞ് വോട്ടവകാശം വിനിയോഗിക്കാനുള്ള ആര്‍ജവം സംവരണ വിഭാഗങ്ങള്‍ കാണിക്കണമെന്നും എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി തുളസീധരന്‍ പള്ളിക്കല്‍. സംവരണ ചരിത്രത്തിലെ സുപ്രധാന കാല്‍വയ്പ്പായിരുന്നു സുപ്രിംകോടതിയുടെ ഇന്ദിരാ സാഹ്നി കേസിലെ വിധി. ഇത് പൊളിച്ചെഴുതണമെന്നാണ് ഇടതുസര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഭരണഘടന വിഭാവനം ചെയ്യുന്ന സാമൂഹിക സംവരണത്തെ അട്ടിമറിക്കുന്ന സാമ്പത്തിക സംവരണമെന്ന മേല്‍ജാതി സംവരണത്തെ ന്യായീകരിക്കാനാണ് ഇടതുസര്‍ക്കാര്‍ അമിതാവേശം കാണിക്കുന്നത്.

സംവരണ വിഭാഗങ്ങളായ ദലിത്, ആദിവാസി, പിന്നാക്ക വിഭാഗങ്ങളെ സംവരണ വിഷയത്തില്‍ എക്കാലത്തും വഞ്ചിക്കുന്ന നിലപാടാണ് ഇടതുപക്ഷം സ്വീകരിച്ചിട്ടുള്ളത്. ബിജെപി സര്‍ക്കാര്‍ കൊണ്ടുവന്ന സവര്‍ണ സംവരണ നിയമം ആവേശത്തോടെ ഏറ്റെടുത്ത് നടപ്പാക്കുകയായിരുന്നു ഇടതുസര്‍ക്കാര്‍. മേല്‍ജാതി വിഭാഗങ്ങളെ പരമാവധി ആനുകുല്യത്തിന്റെ പരിധിയിലെത്തിക്കുന്നതിന് മനദണ്ഡങ്ങള്‍ പോലും തിരുത്തിയെഴുതുകയായിരുന്നു. കോര്‍പറേഷനില്‍ 49 സെന്റ് സ്ഥലമുള്ള കോടീശ്വരന്‍മാരായ മേല്‍ജാതിക്കാര്‍ ഇടതുസര്‍ക്കാരിന് സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവനാണ്.

അതേസമയം, പിന്നാക്കക്കാരന് ആനുകുല്യം കിട്ടാന്‍ ദാരിദ്ര്യരേഖയ്ക്ക് താഴെയാവണം. അഗ്രഹാരങ്ങളിലെയും അന്തപ്പുരങ്ങളിലെയും ദാരിദ്ര്യം ദലിതന്റെയും ആദിവാസിയുടെയും പിന്നാക്കക്കാരന്റെയും ദാരിദ്ര്യത്തേക്കാള്‍ ഇടതുസര്‍ക്കാരിനെ അസ്വസ്ഥമാക്കുന്നു എന്നാണ് അവര്‍ പറയാതെ പറയുന്നത്. ഇത് സവര്‍ണ സേവയാണ്. സാമൂഹിക സംവരണത്തെ അട്ടിമറിക്കുന്ന ഇടതുസര്‍ക്കാരിനെതിരേ സമ്മതിദാനാവകാശം ബുദ്ധിപൂര്‍വം വിനിയോഗിക്കാന്‍ ദലിത്, ആദിവാസി, പിന്നാക്ക വിഭാഗങ്ങള്‍ തയ്യാറാവണമെന്നും തുളസീധരന്‍ പള്ളിക്കല്‍ അഭ്യര്‍ഥിച്ചു.

Next Story

RELATED STORIES

Share it