Sub Lead

മോഷണം ആരോപിച്ച് വിദ്യാര്‍ഥിക്ക് സ്‌കൂള്‍ ക്യാന്റീന്‍ ജീവനക്കാരന്റെ മര്‍ദ്ദനം: മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

കോഴിക്കോട് ജില്ലാ പോലിസ് മേധാവി (റൂറല്‍) 15 ദിവസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.

മോഷണം ആരോപിച്ച് വിദ്യാര്‍ഥിക്ക് സ്‌കൂള്‍ ക്യാന്റീന്‍ ജീവനക്കാരന്റെ മര്‍ദ്ദനം: മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു
X
കോഴിക്കോട് ബാലുശ്ശേരി കോക്കല്ലൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിയെ സ്‌കൂള്‍ ക്യാന്റീന്‍ ജീവനക്കാരന്‍ മോഷണം ആരോപിച്ച് ആക്രമിച്ചെന്ന പരാതിയില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു.

കോഴിക്കോട് ജില്ലാ പോലിസ് മേധാവി (റൂറല്‍) 15 ദിവസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. ജുവനൈല്‍ ജസ്റ്റിസ് നിയമപ്രകാരം കേസെടുത്തിട്ടുണ്ടോയെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കണമെന്ന് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ ബൈജുനാഥ് ആവശ്യപ്പെട്ടു.

സെപ്റ്റംബര്‍ 26നായിരുന്നു പരാതിക്കാസ്പദമായ സംഭവമുണ്ടായത്. സ്‌കൂള്‍ ക്യാന്റീനില്‍ നിന്നും മിഠായി വാങ്ങി വരുമ്പോഴാണ് ക്യാന്റീന്‍ ജീവനക്കാരനായ സജി ആക്രമിച്ചതെന്ന് വിദ്യാര്‍ത്ഥി പരാതിയില്‍ പറയുന്നു.

തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സ തേടി. ബാലുശേരി പോലിസില്‍ പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. പേരിന് ഒരു കേസെടുത്തെങ്കിലും ജുവനൈല്‍ ജസ്റ്റിസ് നിയമപ്രകാരം കേസെടുത്തില്ലെന്നും പരാതിയില്‍ പറയുന്നു. കേസ് നവംബര്‍ 29ന് കോഴിക്കോട് സിറ്റിംഗില്‍ പരിഗണിക്കും.

പിതാവിന്റെ മരണശേഷം രണ്ടാനമ്മയെ വീട്ടില്‍ നിന്നും പുറത്താക്കിയ മക്കളുടെ നടപടിക്കെതിരേയും കമ്മീഷന്‍ കേസെടുത്തു. അന്തരിച്ച പോലിസ് ഉദ്യോഗസ്ഥന്‍ ചന്ദ്രന്റെ രണ്ടാം ഭാര്യ വളയനാട് സ്വദേശിനി ശോഭന സമര്‍പ്പിച്ച പരാതിയിലാണ് നടപടി.

മെഡിക്കല്‍ കോളജ് പോലിസ് ഇന്‍സ്‌പെക്ടര്‍ പരാതിയെ കുറിച്ച് അന്വേഷണം നടത്തി 15 ദിവസത്തിനകം റിപോര്‍ട്ട് സമര്‍പ്പിക്കണം. കേസ് നവംബര്‍ 29ന് പരിഗണിക്കും.

Next Story

RELATED STORIES

Share it