Sub Lead

ബിജെപി മുന്‍ ജില്ലാ നേതാവിന്റെ മൃതദേഹം കാറിന്റെ ഡിക്കിയില്‍ കത്തിക്കരിഞ്ഞ നിലയില്‍

മേദക്കിലെ ബിജെപി മുന്‍ ജില്ലാ ഉപാധ്യക്ഷനും വ്യവസായിയുമായ വി ശ്രീനിവാസ പ്രസാദാണ് മരിച്ചത്. അക്രമികള്‍ ശ്രീനിവാസനെ കാറിലിട്ട് തീക്കൊളുത്തുകയായിരുന്നുവെന്നാണ് പോലിസ് സംശയിക്കുന്നതെന്ന് മേദക് എസ്പി ചന്ദന ദീപ്തി ഐപിഎസ് പറഞ്ഞു.

ബിജെപി മുന്‍ ജില്ലാ നേതാവിന്റെ മൃതദേഹം കാറിന്റെ ഡിക്കിയില്‍ കത്തിക്കരിഞ്ഞ നിലയില്‍
X

ഹൈദരാബാദ്: തെലങ്കാനയില്‍ ബിജെപി മുന്‍ ജില്ലാ നേതാവിന്റെ മൃതദേഹം കാറിന്റെ ഡിക്കിയില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. മേദക്കിലെ ബിജെപി മുന്‍ ജില്ലാ ഉപാധ്യക്ഷനും വ്യവസായിയുമായ വി ശ്രീനിവാസ പ്രസാദാണ് മരിച്ചത്. അക്രമികള്‍ ശ്രീനിവാസനെ കാറിലിട്ട് തീക്കൊളുത്തുകയായിരുന്നുവെന്നാണ് പോലിസ് സംശയിക്കുന്നതെന്ന് മേദക് എസ്പി ചന്ദന ദീപ്തി ഐപിഎസ് പറഞ്ഞു. ചൊവ്വാഴ്ച പുലര്‍ച്ചെ ഏതാനും പ്രതികള്‍ ചേര്‍ന്ന് ശ്രീനിവാസനെ കാറിനുള്ളിലിട്ട് തീക്കൊളുത്തുകയായിരുന്നു.

തീപ്പിടിത്തത്തിന്റെ വിവരം ലഭിച്ചപ്പോള്‍തന്നെ സ്ഥലത്തെത്തിയപ്പോഴാണ് മൃതദേഹം കാറില്‍ കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്- പോലിസ് വ്യക്തമാക്കി. സംഭവത്തില്‍ പോലിസ് അന്വേഷണം പുരോഗമിക്കുകയാണ്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി പ്രാദേശിക സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. ഇന്ത്യന്‍ ശിക്ഷാനിയമം 302 പ്രകാരം കൊലപാതകത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്കായി കാത്തിരിക്കുകയാണെന്ന് പോലിസ് കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it