Sub Lead

വിസ്താര ഇനിയില്ല, എയര്‍ ഇന്ത്യയില്‍ ലയിച്ചു ചേര്‍ന്നു

ചൊവ്വാഴ്ച പുലര്‍ച്ചെ ഡല്‍ഹിയില്‍നിന്ന് സിംഗപ്പൂരിലേക്കാണ് വിമാനം സര്‍വീസ് നടത്തിയത്.

വിസ്താര ഇനിയില്ല, എയര്‍ ഇന്ത്യയില്‍ ലയിച്ചു ചേര്‍ന്നു
X

ന്യൂഡല്‍ഹി: ടാറ്റയുടെ എയര്‍ ഇന്ത്യയുമായി ലയിപ്പിക്കുന്നതിനു മുന്നോടിയായുള്ള അവസാന അന്താരാഷ്ട്ര വിമാന സര്‍വീസ് നടത്തി വിസ്താര. ചൊവ്വാഴ്ച പുലര്‍ച്ചെ ഡല്‍ഹിയില്‍നിന്ന് സിംഗപ്പൂരിലേക്കാണ് വിമാനം സര്‍വീസ് നടത്തിയത്. മുംബൈയില്‍നിന്ന് ഡല്‍ഹിയിലേക്കായിരുന്നു അവസാന ആഭ്യന്തരസര്‍വീസ്.

ടാറ്റയുടെയും സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെയും സംയുക്തസംരംഭമായി 2015 ജനുവരിയിലാണ് വിസ്താര ആരംഭിച്ചത്. ചൊവ്വാഴ്ചമുതല്‍ ടാറ്റ ഗ്രൂപ്പിനുകീഴില്‍ എയര്‍ ഇന്ത്യ എന്ന ബ്രാന്‍ഡില്‍മാത്രമാകും സേവനങ്ങള്‍ ഉണ്ടാകുക. ലയനം പൂര്‍ത്തിയാകുന്നതോടെ ടാറ്റ ഗ്രൂപ്പിനുകീഴില്‍ ഫുള്‍ സര്‍വീസ് കമ്പനിയായി എയര്‍ ഇന്ത്യ, നിരക്ക് കുറഞ്ഞ വിമാനക്കമ്പനിയായി എയര്‍ ഇന്ത്യ എക്‌സ്പ്രസ് എന്നിങ്ങനെ രണ്ടു ബ്രാന്‍ഡുകള്‍മാത്രമാണ് അവശേഷിക്കുകയെന്ന് കമ്പനി അറിയിച്ചു.

Next Story

RELATED STORIES

Share it