Sub Lead

യുഎഇയിലെ സ്വകാര്യ സ്ഥാപനങ്ങളിലെ സ്വദേശിവത്കരണം; സമയപരിധി അടുത്ത മാസം അവസാനിക്കും

യുഎഇയിലെ സ്വകാര്യ സ്ഥാപനങ്ങളിലെ സ്വദേശിവത്കരണം; സമയപരിധി അടുത്ത മാസം അവസാനിക്കും
X

അബുദാബി: യു എ ഇയിലെ സ്വകാര്യ മേഖലയില്‍ സ്വദേശിവത്കരണം നടപ്പിലാക്കാനുള്ള സമയപരിധി അടുത്ത മാസം അവസാനിക്കും. ഡിസംബർ മുപ്പത്തിയൊന്നിന് ഈ പരിധി അവസാനിക്കും.

അമ്പതോ അതിലധികമോ ജീവനക്കാരുള്ള സ്ഥാപനങ്ങള്‍ അവരുടെ എമിറേറ്റൈസേഷന്‍ നിരക്ക് മൊത്തത്തിലുള്ള വൈദഗ്ധ്യമുള്ള ജോലിയുടെ 2 ശതമാനം ഉയര്‍ത്തണം. 2023 ജനുവരി 1 മുതല്‍, ഇത് പാലിക്കുന്നതില്‍ പരാജയപ്പെടുന്നവര്‍ ജോലിയില്ലാത്ത ഓരോ എമിറാറ്റിക്കും 72,000 ദിര്‍ഹം നല്‍കേണ്ടിവരും എന്നും മന്ത്രാലയം പറഞ്ഞു.

അതേസമയം സ്വദേശിവത്കരണ മാനദണ്ഡങ്ങള്‍ പാലിക്കാന്‍ കമ്പനികളെ സഹായിക്കാന്‍ തയ്യാറാണെന്ന് മന്ത്രാലയം പറഞ്ഞു. എമിറാത്തി ടാലന്റ് കോമ്പറ്റിറ്റീവ്നസ് കൗണ്‍സിലിന് (നഫീസ്) കീഴില്‍ പ്രോത്സാഹനങ്ങളും പിന്തുണാ പാക്കേജുകളും നല്‍കുന്നുണ്ട് എന്നും മന്ത്രാലയം വ്യക്തമാക്കി

Next Story

RELATED STORIES

Share it