- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പശുക്കശാപ്പ് ആരോപിച്ച് മുസ് ലിം യുവാവിനെ തല്ലിക്കൊന്ന കേസ്; യുപിയില്‍ 10 പ്രതികള്‍ക്ക് ജീവപര്യന്തം തടവ്
ഹാപൂര്‍(ലഖ്‌നോ): പശുക്കശാപ്പ് ആരോപിച്ച് ക്ഷീരകര്‍ഷകനായ മുസ് ലിം യുവാവിനെ കൊലപ്പെടുത്തുകയും സഹായിയായ വയോധികനെ ആള്‍ക്കൂട്ടം ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്ത കേസില്‍ 10 പ്രതികള്‍ക്ക് ജീവപര്യന്തം തടവ്. ഉത്തര്‍പ്രദേശിലെ ഹാപൂരിലെ പ്രാദേശിക കോടതിയാണ് ചൊവ്വാഴ്ച 2018 ലെ ആള്‍ക്കൂട്ട ആക്രമണക്കേസിലെ പ്രതികളായ 10 പേരെയും കുറ്റക്കാരെന്നു കണ്ടെത്തി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. പശുവിനെ കശാപ്പ് ചെയ്‌തെന്ന വ്യാജവാര്‍ത്തയുടെ പേരില്‍ 45 കാരനായ ഖാസിമിനെ കൊലപ്പെടുത്തിയതിനും സമയ്ദീനെ (62) ആക്രമിച്ചതിനുമാണ് ശിക്ഷ വിധിച്ചത്. ധൗലാനയിലെ ബജൈദ ഗ്രാമത്തിലെ രാകേഷ്, ഹരിഓം, യുധിഷ്ടിര്‍, റിങ്കു, കരണ്‍പാല്‍, മനീഷ്, ലളിത്, സോനു, കപ്തന്‍, മംഗേരം എന്നിവരെയാണ് അഡീഷനല്‍ ജില്ലാ ജഡ്ജി ശ്വേത ദീക്ഷിത് ശിക്ഷിച്ചത്. പ്രതികള്‍ക്ക് കോടതി 58,000 രൂപ വീതം പിഴയും ചുമത്തി.
Qasim earned a living by selling goats in local markets and villages. He was Lynched by a mob near the fields of Bajhera Khurd village under the Pilkhuwa police station in Hapur on June 16, 2018, a year after the BJP govt came to power in the state and provided moral backing to… https://t.co/aO1jmPmVtK pic.twitter.com/qlPjQuAacz
— Mohammed Zubair (@zoo_bear) March 13, 2024
2018 ജൂണിലാണ് സംഭവം. നിരോധിത മൃഗത്തെ അറുത്തുവെന്നാരോപിച്ച് ബജായ്ദ ഗ്രാമവാസിയായ ഖാസിമിനെ ഒരു സംഘം ഹിന്ദുത്വര്‍ തല്ലിക്കൊന്നത്. സമയ്ദീനെയും ആക്രമിച്ചെങ്കിലും അദ്ദേഹം പരിക്കുകളോടെ രക്ഷപ്പെട്ടു. സംഭവത്തില്‍ ബൈക്ക് അപകടമാണെന്നു വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കുകയും പോലിസ് ആ വിധത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിരുന്നു. പോലിസിന്റെ സാന്നിധ്യത്തില്‍ ഇരയെ വലിച്ചിഴച്ചുകൊണ്ടുപോവുന്ന ചിത്രങ്ങള്‍ പുറത്തുവന്നിട്ടും യുപി പോലിസ് കേസൊതുക്കാന്‍ ശ്രമിക്കുകയായിരുന്നു.എന്നാല്‍ സമയ്ദീന്‍ സുപ്രിം കോടതിയെ സമീപിച്ചതിനെത്തുടര്‍ന്ന് അന്വേഷണം ശരിയായ ദിശയിലാവുകയായിരുന്നു. 2018ല്‍ സമയ്ദീന്‍ സുപ്രീം കോടതിയില്‍ ഒരു റിട്ട് ഹര്‍ജി സമര്‍പ്പിച്ചതിനെ തുടര്‍ന്ന് സിആര്‍പിസി സെക്ഷന്‍ 164 പ്രകാരം സുരക്ഷയും മൊഴി രേഖപ്പെടുത്താനും കോടതി നിര്‍ദേശിച്ചിരുന്നു. മാത്രമല്ല, അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കാന്‍ മീററ്റ് മേഖലാ ഐജിക്ക് നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. ഇരകള്‍ക്കു വേണ്ടി അഭിഭാഷകരായ വൃന്ദ ഗ്രോവര്‍, സൗത്തിക് ബാനര്‍ജി, ദേവിക തുള്‍സിയാനി, മുഹമ്മദ് ഫുര്‍ഖാന്‍ ഖുറേഷി, ഹാജി യൂസഫ് ഖുറേഷി എന്നിവര്‍ ഹാജരായി.
RELATED STORIES
ഇന്സ്റ്റഗ്രാമില് 5.6 ദശലക്ഷം ഫോളോവേഴ്സ്; പക്ഷെ, ബിഗ് ബോസ് താരത്തിന് ...
23 Nov 2024 5:10 PM GMTബീഹാറില് പ്രശാന്ത് കിഷോറിന്റെ ജന് സൂരജ് പാര്ട്ടിക്ക് ജയമില്ല;...
23 Nov 2024 3:31 PM GMTആധാര് കാര്ഡിലെ തിരുത്തലുകള്ക്ക് പുതിയ നിബന്ധനകള്
23 Nov 2024 2:24 PM GMT''ഷാ-മോദി സഖ്യത്തിന്റെ ലാന്ഡ് ജിഹാദ്, ലവ് ജിഹാദ് പ്രചാരണം പൊളിഞ്ഞു''...
23 Nov 2024 11:24 AM GMTവിജയത്തോടടുത്ത് മഹായുതി; വോട്ടര്മാരോട് നന്ദി പറഞ്ഞ് ഏകനാഥ് ഷിന്ഡെ;...
23 Nov 2024 11:00 AM GMTകര്ണാടക ഉപതിരഞ്ഞെടുപ്പില് ബിജെപിക്ക് തിരിച്ചടി; മൂന്ന് സീറ്റിലും...
23 Nov 2024 10:08 AM GMT