Sub Lead

പ്രതിപക്ഷ പ്രതിഷേധത്തിനിടെ ലോക്‌സഭ ചര്‍ച്ചയ്ക്കു പോലുമെടുക്കാതെ രണ്ട് ബില്ലുകള്‍കൂടി പാസാക്കി

പ്രതിപക്ഷ പ്രതിഷേധത്തിനിടെ ലോക്‌സഭ ചര്‍ച്ചയ്ക്കു പോലുമെടുക്കാതെ രണ്ട് ബില്ലുകള്‍കൂടി പാസാക്കി
X

ന്യൂഡല്‍ഹി: ഇസ്രായേല്‍ നിര്‍മിത ചാര സോഫ്റ്റ് വെയര്‍ പെഗാസസ് ഉപയോഗിച്ച് നിരവധി പേരുടെ ഫോണ്‍ ചോര്‍ത്തിയതിനെതിരേ ലോക്‌സഭയില്‍ പ്രതിപക്ഷം കേന്ദ്ര സര്‍ക്കാരിനെതിരേ പ്രതിഷേധം ശക്തമാക്കുന്നതിനെട ചര്‍ച്ചയ്‌ക്കെടുക്കുകപോലും ചെയ്യാതെ രണ്ട് ബില്ലുകള്‍ കൂടി ലോക്‌സഭ പാസാക്കി. എയര്‍പോര്‍ട്‌സ് എക്കോണമിക് റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ ബില്‍, ഉള്‍നാടന്‍ ജലഗതാഗത ബില്‍ എന്നിവയാണ് ലോക്‌സഭ ഇന്ന് പാസാക്കിയത്. ഇതില്‍ ഉള്‍നാടന്‍ ജലഗതാഗത ബില്‍ ഏറെ പ്രത്യാഘാതങ്ങളുണ്ടാക്കുന്നതാണെന്നാണ് സൂചന.

മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് നിലവിലെ നിയമങ്ങള്‍ പര്യാപ്തമല്ലെന്നതിനാലാണ് ഉള്‍നാടന്‍ ജലഗതാഗതം സംബന്ധിച്ച ബില്‍ പാസാക്കിയതെന്ന് മന്ത്രി സര്‍ബാനന്ദ സൊണാവല്‍ പറഞ്ഞു. രാജ്യത്ത എല്ലാ വിഭാഗം ജനങ്ങള്‍ക്കും വിമാനയാത്ര സാധ്യമാക്കുകയെന്നതാണ് മോദി സര്‍ക്കാറിന്റെ ലക്ഷ്യമെന്നും ഉഡാന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ചെറിയ നഗരങ്ങളില്‍ നിന്ന് പോലും വിമാനസര്‍വീസുകള്‍ ആരംഭിച്ചതായും എയര്‍പോര്‍ട്‌സ് എക്കോണമിക് റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ ബില്‍ അവതരിപ്പിച്ച് മന്ത്രി വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു.

2 More Bills Passed Without Debate Amid din in Lok Sabha



Next Story

RELATED STORIES

Share it