Sub Lead

വരനും വധുവുമടക്കം വിവാഹത്തില്‍ പങ്കെടുത്ത 43 പേര്‍ക്ക് കൊവിഡ്

നാലാം വാര്‍ഡില്‍ താമസിക്കുന്ന വ്യക്തിയുടെ വീട്ടില്‍ ജൂലൈ 17 ന് നടന്ന വിവാഹ ചടങ്ങില്‍ പങ്കെടുത്തവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്

വരനും വധുവുമടക്കം വിവാഹത്തില്‍ പങ്കെടുത്ത 43 പേര്‍ക്ക് കൊവിഡ്
X
കാസര്‍കോഡ്: ജില്ലയില്‍ ചെങ്കള പഞ്ചായത്തില്‍ വിവാഹത്തില്‍ പങ്കെടുത്ത 43 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. വധുവിനും വരനും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.


നാലാം വാര്‍ഡില്‍ താമസിക്കുന്ന വ്യക്തിയുടെ വീട്ടില്‍ ജൂലൈ 17 ന് നടന്ന വിവാഹ ചടങ്ങില്‍ പങ്കെടുത്തവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഈ വിവാഹത്തില്‍ പങ്കെടുത്ത എല്ലാവരും 14 ദിവസം സ്വയം നിരീക്ഷണത്തില്‍ വീടുകളില്‍ കഴിയണമെന്നും രോഗലക്ഷണങ്ങള്‍ പ്രകടമായാല്‍ തൊട്ടടുത്ത പ്രാഥമികാരോഗ്യ കേന്ദ്രവുമായി ബന്ധപ്പെടേണ്ടതുമാണെന്ന് ജില്ലാകളക്ടര്‍ ഡോ.ഡി.സജിത് ബാബു അറിയിച്ചു.

ഇതുപോലെ കൊവിഡ് നിര്‍വ്യാപന മാനദണ്ഡങ്ങള്‍ പാലിക്കാതെ വിവാഹ ചടങ്ങുകള്‍ സംഘടിപ്പിച്ച വ്യക്തിക്കെതിരെ കേരള പകര്‍ച്ചവ്യാധി നിയന്ത്രണ നിയമപ്രകാരം നടപടി സ്വീകരിക്കും.. രണ്ടു വര്‍ഷം കഠിനതടവും 10000 രൂപ പിഴയും ലഭിക്കാവുന്ന കുറ്റത്തിന് പ്രസ്തുത നിയമപ്രകാരം കേസെടുക്കാന്‍ ജില്ലാ കലക്ടര്‍ ഡോ. ഡി.സജിത്ബാബു പോലിസിന് നിര്‍ദ്ദേശം നല്‍കി. ഇത്തരത്തില്‍ ജനങ്ങള്‍ കൂടുതല്‍ പങ്കെടുക്കുന്ന എല്ലാ പരിപാടികളും പൂര്‍ണമായി ഒഴിവാക്കണമെന്ന് ജില്ലാ കലക്ടര്‍ അഭ്യര്‍ത്ഥിച്ചു.


Next Story

RELATED STORIES

Share it