Sub Lead

ജോര്‍ജ് ഫ്‌ളോയിഡിന്റെ കൊലപാതകം: പ്രതിഷേധത്തിനിടെ വെടിയേറ്റ യുവതിക്ക് 17 കോടി നഷ്ടപരിഹാരം

നാട്ടുകാരെ തല്ലിച്ചതക്കുന്ന പോലിസുകാരെ വെറുതെവിടരുതന്ന തോന്നലിലാണ് കേസ് നടത്തിയതെന്ന് അവര്‍ പ്രസ്താവനയില്‍ പറഞ്ഞു.

ജോര്‍ജ് ഫ്‌ളോയിഡിന്റെ കൊലപാതകം: പ്രതിഷേധത്തിനിടെ വെടിയേറ്റ യുവതിക്ക് 17 കോടി നഷ്ടപരിഹാരം
X

ഫ്‌ളോറിഡ: ആഫ്രിക്കന്‍-അമേരിക്കന്‍ വംശജനായ ജോര്‍ജ് ഫ്‌ളോയിഡിനെ പോലിസുകാര്‍ കൊലപ്പെടുത്തിയതില്‍ പ്രതിഷേധിക്കുന്നതിനിടെ പോലിസുകാരുടെ വെടിയേറ്റ യുവതിക്ക് 17 കോടി രൂപ നഷ്ടപരിഹാരം. ലറ്റോയ റാറ്റ്‌ലിയെഫ് എന്ന യുവതിക്ക് ഈ തുക നല്‍കാനാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്. 2020 മേയ് 25നാണ് വെള്ളക്കാരനായ ഒരു പോലിസുകാരന്‍ ജോര്‍ജ് ഫ്‌ളോയിഡിനെ ശ്വാസം മുട്ടിച്ച് കൊന്നത്. ഇതേ തുടര്‍ന്ന് ആരംഭിച്ച 'ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍' പ്രതിഷേധത്തില്‍ പങ്കെടുക്കുമ്പോഴാണ് ഡിറ്റക്ടീവ് എലിസര്‍ റാമോസ് റബ്ബര്‍ ബുള്ളറ്റ് ഉപയോഗിച്ച് ലറ്റോയ റാറ്റ്‌ലിയെഫിനെ വെടിവച്ചത്.

20 സ്റ്റിച്ചുകള്‍ മുഖത്ത് ഇടേണ്ട മുറിവാണ് ലറ്റോയക്കുണ്ടായത്. കേസിന് പോവേണ്ടെന്ന് തീരുമാനിച്ചതാണെങ്കിലും നാട്ടുകാരെ തല്ലിച്ചതക്കുന്ന പോലിസുകാരെ വെറുതെവിടരുതന്ന തോന്നലിലാണ് കേസ് നടത്തിയതെന്ന് അവര്‍ പ്രസ്താവനയില്‍ പറഞ്ഞു. റാമോസ് കുറ്റമൊന്നും ചെയ്തില്ലെന്നാണ് പോലിസ് നടത്തിയ ആഭ്യന്തര അന്വേഷണത്തിലെ റിപോര്‍ട്ട് പറയുന്നത്.

Next Story

RELATED STORIES

Share it