Sub Lead

'ഈ സമൂഹമായിരിക്കും ഭാവിയില്‍ ഇന്ത്യന്‍ വിപ്ലവത്തിന്റെ മുന്നണി പോരാളികള്‍'; പോപുലര്‍ ഫ്രണ്ട് സമ്മേളനത്തില്‍ എ വാസു

ഈ സമൂഹമായിരിക്കും ഭാവിയില്‍ ഇന്ത്യന്‍ വിപ്ലവത്തിന്റെ മുന്നണി പോരാളികള്‍;  പോപുലര്‍ ഫ്രണ്ട് സമ്മേളനത്തില്‍ എ വാസു
X

കോഴിക്കോട്: ദലിതുകളേക്കാള്‍ പിന്നാക്കാവസ്ഥയിലുള്ള മുസ് ലിംകള്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുന്ന രീതിയില്‍ ഒരു പ്രസ്ഥാനം കെട്ടിപ്പടുക്കപ്പെട്ടിരിക്കുന്നുവെന്ന് പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ എ വാസു. 'റിപബ്ലിക്കിനെ രക്ഷിക്കുക' എന്ന പ്രമേയത്തില്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന കമ്മിറ്റി കോഴിക്കോട് കടപ്പുറത്ത് സംഘടിപ്പിച്ച ജനമഹാ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ധീരരായ, പോരാളികളായ ഈ സമൂഹമായിരിക്കും വാസ്തവത്തില്‍ ഭാവിയില്‍ ഇന്ത്യന്‍ വിപ്ലവത്തിന്റെ മുന്നണി പോരാളികളെന്ന് ഞാന്‍ വിശ്വസിക്കുന്നു. അത് കൊണ്ടാണ് ഞാന്‍ ഇവിടെ വന്നത്. ഈ രീതിയിലുള്ള ഒരു ഐക്യമുന്നണി വരണമെന്നാണ് എന്റെ സ്വപ്നം. എ വാസു പറഞ്ഞു. ഞാന്‍ പഠിച്ചത് മാര്‍ക്‌സിസമാണ്. മാവോയുടെ ചിന്തകളാണ്. അദ്ദേഹത്തിന്റെ മുഖ്യവൈവിധ്യം എന്ന ഒരു ശാസ്ത്രമുണ്ട്. വൈവിധ്യമല്ല, മുഖ്യവൈവിധ്യം. ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകളെ ശണ്ഡീകരിച്ച ഇ എം ശങ്കരന്‍ നമ്പൂതിരിപ്പാടിനെ 40 കൊല്ലം മുമ്പ് ടൗണ്‍ ഹാളില്‍ വച്ച് ഇക്കാര്യത്തില്‍ ഞാന്‍ വെല്ലുവിളിച്ചിട്ടുണ്ടെന്നും എ വാസു പറഞ്ഞു.

Next Story

RELATED STORIES

Share it