Sub Lead

മല്ലു ഹിന്ദു ഓഫീസേഴ്‌സ് വാട്ട്‌സാപ്പ് ഗ്രൂപ്പ്: ഗോപാലകൃഷ്ണനെതിരേ നടപടിക്ക് സാധ്യത; ചീഫ് സെക്രട്ടറിക്ക് റിപോര്‍ട്ട് നല്‍കി ഡിജിപി

ഹിന്ദു ഐഎഎസ് ഉദ്യോഗസ്ഥരുടെ വാട്‌സാപ് ഗ്രൂപ്പ് ഉണ്ടാക്കിയെന്നു മാത്രമല്ല അതു പുറത്തായപ്പോള്‍ മുസ്‌ലിം ഉദ്യോഗസ്ഥര്‍ക്കായി ഗ്രൂപ്പുണ്ടാക്കിയതും സംഭവത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു.

മല്ലു ഹിന്ദു ഓഫീസേഴ്‌സ് വാട്ട്‌സാപ്പ് ഗ്രൂപ്പ്: ഗോപാലകൃഷ്ണനെതിരേ നടപടിക്ക് സാധ്യത; ചീഫ് സെക്രട്ടറിക്ക് റിപോര്‍ട്ട് നല്‍കി ഡിജിപി
X

തിരുവനന്തപുരം: മലയാളികളായ ഹിന്ദു ഐഎഎസ് ഉദ്യോഗസ്ഥരുടെ വാട്‌സാപ് ഗ്രൂപ്പ് ഉണ്ടാക്കിയ വ്യവസായ-വാണിജ്യ വകുപ്പ് ഡയറക്ടര്‍ കെ ഗോപാലകൃഷ്ണനെതിരെ വകുപ്പുതല നടപടിക്ക് സാധ്യത. സംഭവത്തില്‍ ഡിജിപി എസ് ദര്‍വേശ് സാഹിബ് ചീഫ് സെക്രട്ടറി ശാരദ മുരളീധരന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഐഎഎസ് ചട്ടപ്രകാരം ഗുരുതര സ്വഭാവമുള്ള വീഴ്ചയാണ് ഗോപാലകൃഷ്ണന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുള്ളതെന്ന് ഡിജിപിയുടെ റിപോര്‍ട്ട് പറയുന്നു.

ഐഎഎസ് ചട്ടം 3(1), 3(14), 3(9) എന്നിവപ്രകാരം സമൂഹഐക്യത്തിന് കോട്ടം തട്ടുന്ന രീതിയിലുള്ള പെരുമാറ്റത്തിന് കടുത്ത നടപടിയാണ് ശുപാര്‍ശ ചെയ്യുന്നത്. ഹിന്ദു ഐഎഎസ് ഉദ്യോഗസ്ഥരുടെ വാട്‌സാപ് ഗ്രൂപ്പ് ഉണ്ടാക്കിയെന്നു മാത്രമല്ല അതു പുറത്തായപ്പോള്‍ മുസ്‌ലിം ഉദ്യോഗസ്ഥര്‍ക്കായി ഗ്രൂപ്പുണ്ടാക്കിയതും സംഭവത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു.

വാട്‌സാപ് ഗ്രൂപ്പിന്റെ സ്‌ക്രീന്‍ഷോട്ട് പുറത്തായപ്പോള്‍ തന്നെ ചീഫ് സെക്രട്ടറി ഇക്കാര്യത്തില്‍ കെ ഗോപാലകൃഷ്ണനോട് വിശദീകരണം തേടിയിരുന്നു. ഫോണ്‍ ഹാക്ക് ചെയ്‌തെന്നായിരുന്നു അപ്പോള്‍ ഗോപാലകൃഷ്ണന്റെ മറുപടി. എന്നാല്‍ ഗോപാലകൃഷ്ണന്റെ ഫോണില്‍ ഹാക്കിങ് നടന്നതിന് തെളിവില്ലെന്ന് ഫൊറന്‍സിക് പരിശോധനയില്‍ തെളിഞ്ഞു. ഇതു സംബന്ധിച്ച് സിറ്റി പൊലീസ് കമ്മിഷണര്‍ ജി സ്പര്‍ജന്‍ കുമാര്‍ ഡിജിപി എസ്.ദര്‍വേശ് സാഹിബിനു റിപ്പോര്‍ട്ട് നല്‍കി. ഇതിനു പിന്നാലെയാണ് ഡിജിപി ചീഫ് സെക്രട്ടറിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

Next Story

RELATED STORIES

Share it