- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
അലിഗഢും ജാമിഅയും ദാറുല്‍ ഉലൂമും ബോംബിട്ട് തകര്‍ക്കണം: നരസിംഹാനന്ദ സരസ്വതി
കഴിഞ്ഞയാഴ്ച അലിഗഡില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് മുസ്‌ലിം വിദ്യാര്‍ഥികള്‍ക്ക് ഭൂരിപക്ഷമുള്ള ഉന്നത കലാലയങ്ങള്‍ തകര്‍ക്കണമെന്ന് തീവ്രഹിന്ദുത്വ വാദിയായ നരസിംഗാനന്ദ് ആവശ്യപ്പെട്ടത്.

ലഖ്‌നൗ: രാജ്യത്തെ പ്രമുഖ ഉന്നത വിദ്യാഭ്യാസ സ്ഥാപനമായ അലിഗഡ് മുസ്ലിം യൂനിവേഴ്‌സിറ്റി (എഎംയു) ബോംബിട്ട് തകര്‍ക്കണമെന്ന് മുസ്‌ലിംകള്‍ക്കെതിരായ വംശഹത്യ വിദ്വേഷ പ്രസംഗങ്ങളിലൂടെ കുപ്രസിദ്ധനായ ദസ്‌ന ദേവി ക്ഷേത്ര പുരോഹിതന്‍ നരസിംഗാനന്ദ് സരസ്വതി.
കഴിഞ്ഞയാഴ്ച അലിഗഡില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് മുസ്‌ലിം വിദ്യാര്‍ഥികള്‍ക്ക് ഭൂരിപക്ഷമുള്ള ഉന്നത കലാലയങ്ങള്‍ തകര്‍ക്കണമെന്ന് തീവ്രഹിന്ദുത്വ വാദിയായ നരസിംഗാനന്ദ് ആവശ്യപ്പെട്ടത്.
അലിഗഢിനു പുറമെ ദാറുല്‍ ഉലൂം ദയൂബന്ദ്, ജാമിഅ മില്ലിയ ഇസ്‌ലാമിയ എന്നിവയ്‌ക്കെതിരേയും ആക്രമണം നടത്താന്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോ ദൃശ്യങ്ങളില്‍ ഇയാള്‍ ആവശ്യപ്പെടുന്നുണ്ട്.
'അലിഗഢ് ബോംബിട്ട് അവസാനിപ്പിക്കണം' വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത കൂട്ടാളികളുടെ കൈയടികള്‍ക്കിടെ നരസിംഗാനന്ദ് ആക്രോശിച്ചു. അലിഗഢ് ഇപ്പോഴും ഉല്‍പ്പാദിപ്പിക്കുന്നത് ദേശവിരുദ്ധരേയും മനുഷ്യരാശിക്കെതിരായവരേയുമാണ്.
'സര്‍ക്കാരുകള്‍ ദുര്‍ബലമാണ്. അല്ലാത്തപക്ഷം, ഡല്‍ഹിയില്‍ (ദേശീയ തലസ്ഥാനം) അധികാരമേറ്റ ദിവസം ആദ്യം ചെയ്യേണ്ടത് ദാറുല്‍ ഉലൂം ദയൂബന്ദ്, അലിഗഡ് മുസ്‌ലിം സര്‍വകലാശാല, ജാമിഅ മില്ലിയ ഇസ്ലാമിയ യൂണിവേഴ്‌സിറ്റി എന്നിവ അവസാനിപ്പിക്കുക എന്നതാണ്. ഇവ മൂന്നും ആദ്യ ദിവസം തന്നെ അവസാനിപ്പിക്കണം.അപ്പോള്‍ മാത്രമേ ഈ രാജ്യം അഭിവൃദ്ധി പ്രാപിക്കൂ'- നരസിംഗാനന്ദ് തുടര്‍ന്നു.
അതേസമയം, കടുത്ത പരമത വിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തിയിട്ടും ഇയാള്‍ക്കെതിരേ കേസെടുക്കാന്‍ പോലിസ് തയ്യാറായിട്ടില്ല. ഇതുവരെയും അത്തരം വീഡിയോകള്‍ ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്നാണ് ജില്ലയിലെ മീഡിയ സെല്ലിലെ പോലിസ് ഉദ്യോഗസ്ഥര്‍ അറിയിച്ചത്.
അതേസമയം, ഈ ഹിന്ദുത്വ വാദിയുടെ നീചമായ പരാമര്‍ശങ്ങള്‍ക്കെതിരേ മുസ്‌ലിം ആക്റ്റീവിസ്റ്റുകള്‍ക്കിടയിലും വിദ്യാര്‍ഥികള്‍ക്കിടയിലും കടുത്ത പ്രതിഷേധമുയര്‍ത്തിയിട്ടുണ്ട്. ഇയാള്‍ക്കെതിരേ നടപടിയെടുക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.
Yati Narsinghanand says "AMU ko B0Mß daal k khátm krna chahiye".
— Adab e Hindustan ❤️ 🇵🇸 (@adabehindustan) July 8, 2021
Hello @ghaziabadpolice @Uppolice, where is UP's anti-terrør squad?
cc: @AMUofficialPRO pic.twitter.com/rah45fFH3b
RELATED STORIES
വീട്ടില് കക്കൂസുണ്ടെന്ന് നുണ പറഞ്ഞ ബിജെപി കൗണ്സിലര്ക്കെതിരെ...
19 March 2025 1:36 PM GMTകൊല്ലത്ത് രണ്ടരവയസുകാരനെ കഴുത്തറുത്ത് കൊന്ന് മാതാപിതാക്കള് ആത്മഹത്യ...
19 March 2025 1:17 PM GMTപെരുന്തേനീച്ചയുടെ കുത്തേറ്റ് അഞ്ചു പേര്ക്ക് പരിക്ക്
19 March 2025 1:07 PM GMT''സ്ത്രീകള്ക്ക് 2,000 രൂപ കൊടുക്കുന്നതിനാല് പുരുഷന്മാര്ക്ക് രണ്ട്...
19 March 2025 12:55 PM GMTകമുക് ഒടിഞ്ഞ് തലയില് വീണ് യുവാവ് മരിച്ചു
19 March 2025 12:29 PM GMTനെടുമ്പാശ്ശേരി വിമാനത്താവളത്തില് വന് കഞ്ചാവ് വേട്ട; 15 കിലോഗ്രാം...
19 March 2025 12:25 PM GMT