Sub Lead

റിയാസ് മൗലവി വധക്കേസില്‍ എഡിജിപി ഓഫിസ് മാര്‍ച്ച്: മുഴുവന്‍ എസ് ഡിപി ഐ പ്രവര്‍ത്തകരെയും വെറുതെവിട്ടു

റിയാസ് മൗലവി വധക്കേസില്‍ എഡിജിപി ഓഫിസ് മാര്‍ച്ച്: മുഴുവന്‍ എസ് ഡിപി ഐ പ്രവര്‍ത്തകരെയും വെറുതെവിട്ടു
X
കോഴിക്കോട്: കാസര്‍കോട് റിയാസ് മൗലവി വധക്കേസിലെ മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് എ ഡി ജി പി ഓഫിസ് മാര്‍ച്ച് നടത്തിയതിനു രജിസ്റ്റര്‍ ചെയ്ത കേസില്‍ മുഴുവന്‍ എസ്ഡിപി ഐ പ്രവര്‍ത്തകരെയും കോടതി വെറുതെവിട്ടു. എസ് ഡിപി ഐ കോഴിക്കോട് ജില്ലാ ജനറല്‍ സെക്രട്ടറി എബ്ദുല്‍ സലീം, സെക്രട്ടറി അബ്ദുല്‍ വാഹിദ്, റിയാസ്, ഷാഫി, റാഫി, അന്‍വര്‍, ഖലീല്‍, റസാഖ് എന്നിവരെയാണ് കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതി കുറ്റക്കാരല്ലെന്നു കണ്ട് കോഴിക്കോട് മുന്‍സിഫ് കോടതി(നാല്) വെറുതെവിട്ടത്. 2017 മെയ് 20നാണ് കേസിനാസ്പദമായ സംഭവം. ഐപിസി 143, 147, 149 തുടങ്ങിയ വകുപ്പുകള്‍ പ്രകാരം പോലിസുകാരുടെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തി, ആക്രമിച്ചു പരിക്കേല്‍പ്പിച്ചു തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് പോലിസ് കേസെടുത്തിരുന്നത്. എസ് ഡിപി ഐ പ്രവര്‍ത്തകര്‍ക്കു വേണ്ടി അഭിഭാഷകരായ മുഹമ്മദ് റഫീഖ്, രാജു അഗസ്റ്റിന്‍ എന്നിവര്‍ ഹാജരായി.

ADGP Office March on Riyaz Moulavi murder case: All SDPI activists acquitted




Next Story

RELATED STORIES

Share it