Sub Lead

എഡിഎമ്മിന്റെ മരണം: ദിവ്യയുടെ ജാമ്യാപേക്ഷയില്‍ നാളെ വാദം കേള്‍ക്കും

എഡിഎമ്മിന്റെ മരണം: ദിവ്യയുടെ ജാമ്യാപേക്ഷയില്‍ നാളെ വാദം കേള്‍ക്കും
X

കണ്ണൂര്‍: എഡിഎം നവീന്‍ബാബുവിന്റെ മരണത്തില്‍ ആത്മഹത്യാ പ്രേരണക്കുറ്റത്തിന് റിമാന്‍ഡില്‍ കഴിയുന്ന ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യയുടെ ജാമ്യാപേക്ഷ നാളെ കോടതി പരിഗണിക്കും. കഴിഞ്ഞ ദിവസം ഹരജി കോടതിയുടെ പരിഗണനക്ക് വന്നെങ്കിലും വിശദമായ റിപോര്‍ട്ട് നല്‍കാനുണ്ടെന്ന് പോലിസ് അറിയിച്ചു. ഇതോടെയാണ് കേസ് ചൊവ്വാഴ്ച്ചയിലേക്ക് മാറിയത്. വിവാദമായ യാത്രയയപ്പ് യോഗത്തിനുശേഷം എഡിഎം നവീന്‍ബാബു തന്നെ വന്നുകണ്ടിരുന്നുവെന്നും തെറ്റുപറ്റിയെന്ന് പറഞ്ഞെന്നുമുള്ള കലക്ടര്‍ അരുണ്‍ കെ വിജയന്റെ മൊഴിയില്‍ കേന്ദ്രീകരിച്ചാകും ദിവ്യക്കുവേണ്ടിയുള്ള വാദം.

Next Story

RELATED STORIES

Share it